Saturday, September 08, 2018 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 10.46 AM

GPU ടർബോ, കിരിൻ 970; ഓണർ പ്ലേ ആമസോണിൽ

 honor

ഓണർ പ്ലേ ആമസോണിൽ വില്പനയ്ക്ക് എത്തി. 6.3 ഇഞ്ച് ഡിസ്പ്ളേ, 19.5:9 ഡിസ്പ്ളേ അനുപാതം, HiSilicon Kirin 970 SoC പ്രൊസസർ, 6ജിബി റാം, GPU ടർബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. വാവേയുടെ സബ് ബ്രാൻഡായ ഓണറിന്റെ ഈ പുതിയ മോഡൽ ചൈനയിൽ ആണ് ആദ്യമായി അവതരിപ്പിച്ചിരുന്നത്.

ബ്ലാക്ക്, ബ്ലൂ, വയലറ്റ് കളർ ഓപ്ഷനുകളിൽ ഹോണർ പ്ലേ ലഭ്യമാകും. ചൈനയിൽ 4 ജിബി റാം മോഡലിന് 1,999 യുവാൻ (ഏകദേശം 21,000 രൂപ), 6 ജിബി റാം മോഡലിന് 2,399 യുവാൻ (ഏതാണ്ട് 25,100 രൂപ) എന്നിങ്ങനെയായിരുന്നു വിലയിട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിന് സമാനമായ ഒരു വില ഇന്ത്യയിലും പ്രതീക്ഷിക്കാം.

 honor

6.3 ഇഞ്ച് ഫുൾ HD + 1080x2340 പിക്സൽ ഡിസ്പ്ളേ, നാനോ ഡ്യുവൽ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് 8.1 ഓറിയോ, ഒക്ടാ കോർ ഹുവായ് HiSilicon കിരിൻ 970 SoC, മാലി- G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറൽ പ്രൊസസ്സർ യൂണിറ്റ്) തീർത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകൾ എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

64 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡൽ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. 16 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കന്ററി സെൻസറും ഫോണിലുണ്ട്. 16 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് ഉള്ളത്. 3750 mAh ബാറ്ററിയാണ് ഓണർ പ്ളേക്ക് ഉള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW