Saturday, August 11, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 08.24 AM

സഹായിക്കാന്‍ വിളിച്ചശേഷം നഗ്നതാ പ്രദര്‍ശനവും, അശ്ലീല സന്ദേശവും: വീണ്ടും കണ്ണീരണിഞ്ഞ് കേരളത്തിന്റെ കണ്ണീരായ ആ അമ്മ

uploads/news/2018/08/239572/cyber.jpg

ഓട്ടിസം ബാധിച്ച മകളെ ജനലില്‍ കെട്ടിയിട്ടിട്ട് ജോലിക്കു പോകേണ്ടി വരുന്ന ബിന്ദു എന്ന അമ്മയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം പുറത്തു വന്നത് കേരളത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു. ജോലിക്കു പോകുമ്പോള്‍ ഓട്ടിസം ബാധിച്ച മകള്‍ ശ്രീലക്ഷ്മിയെ ജനലില്‍ കെട്ടിയിട്ടിട്ടാണ് ബിന്ദു പോകുന്നത്. നോക്കാന്‍ മറ്റാരുമില്ല. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അമ്മയ്ക്ക് കുഞ്ഞിനെ സുരക്ഷിതമായി മറ്റെങ്ങുമേല്‍പ്പിക്കാനും സാധിക്കുന്നില്ല. രാത്രി കിടക്കുമ്പോഴും സാരിയുപയോഗിച്ച് കുഞ്ഞിനെ തന്റെ ശരീരത്തോട് കെട്ടിയിടും. ഇവരുടെ കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധിയാളുകളാണ് സഹായ വാഗ്ദാനവുമായെത്തിയത്. എന്നാല്‍ ഇതിനിടയിലും വന്ന മോശ അനുഭവത്തെക്കുറിച്ച് കണ്ണീരോടെ പറയുകയാണ് ഈ അമ്മ.

ഇവരെ സഹായിക്കാമെന്നു പറഞ്ഞ വിളിച്ച പ്രവാസി മലയാളിയില്‍ നിന്നാണ് വളരെ മോശം അനുഭവമുണ്ടായത്. ഫോണ്‍ വിളിച്ച ഇയാള്‍ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു. ഇതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. തന്നെയും മകളെയും സഹായിക്കാന്‍ മനസ്സു കാണിക്കുന്ന ഒരു വ്യക്തിയുടെ ന്യായമായ ആവശ്യമായെ തോന്നിയുള്ളൂ. ഇത് പറഞ്ഞ് മാന്യതയോടെ ഫോണ്‍ വെച്ചു. പിന്നാലെ 966 505106788 എന്ന നമ്പറില്‍ നിന്നു തന്നെ വാട്‌സ് ആപ്പ് വീഡിയോ കോള്‍ വന്നു.

uploads/news/2018/08/239572/cyber-1.jpg

ശ്രീലക്ഷ്മിക്ക് ഫിക്‌സ് വന്ന സമയമായതിനാല്‍ മൂത്തമകളാണ് ഫോണെടുത്തത്. ഉടന്‍ അപ്പുറത്ത് നിന്ന് നഗ്നത പ്രദര്‍ശനം തുടങ്ങി. ഭയന്ന ബിന്ദുവും മകളും ഫോണ്‍ ഉടനെ കട്ട് ചെയ്തു. പിന്നാലെ വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ വന്നു. പണമെത്ര വേണമെങ്കിലും തരാം നഗ്നത കണ്ടാല്‍ മതി എന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍. കരഞ്ഞുകൊണ്ടാണ് ഈ അമ്മ തന്റെ ദുരനുഭവം പങ്കുവെയ്ക്കുന്നത്. ഇയാളുടെ നമ്പറും, സ്‌ക്രീന്‍ ഷോട്ടുമുള്‍പ്പെടെ ബിന്ദു പോലീസില്‍ പരാതി നല്‍കി.

Ads by Google
Tuesday 07 Aug 2018 08.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW