Monday, September 24, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 08.16 AM

അവസാനം മോഡി തന്നെ ഇടപെടുന്നു: ബി.ഡി.ജെ.എസ്. സഖ്യം- മുരളീധരനെ തള്ളി അമിത്ഷായും ശ്രീധരന്‍പിള്ളയും, മോഡിയും ഷായുമായി തുഷാര്‍ ചര്‍ച്ച നടത്തി

Thushar Vellappally

ന്യഡല്‍ഹി: ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരുമായി ചര്‍ച്ച നടത്തി.

ദേശീയ ജനാധിപത്യ സഖ്യം കേരളാ ഘടകത്തില്‍ അതൃപ്‌തി ശക്‌തമായിരിക്കേയാണു കൂടിക്കാഴ്‌ച. ബി.ജെ.പി. നേതൃത്വം വാഗ്‌ദാനങ്ങള്‍ ലംഘിച്ചെന്ന ആരോപണമുയര്‍ത്തി എന്‍.ഡി.എയുമായി സഹകരിക്കാതെ മാറിനില്‍ക്കുന്നതിനിടെയാണ്‌ തുഷാര്‍ ചര്‍ച്ചയ്‌ക്കായി വീണ്ടും ഡല്‍ഹിയിലെത്തിയത്‌. ബി.ജെ.പി. കേന്ദ്ര നേതൃത്വമാണു ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈ എടുത്തതെന്നാണു സൂചന.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഘടകകക്ഷികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണു ലക്ഷ്യം. സര്‍ക്കാറിന്റെ കാലാവധി കഴിയാറായിട്ടും വാഗ്‌ദാനംചെയ്‌ത ബോര്‍ഡ്‌- കോര്‍പ്പറേഷന്‍ സ്‌ഥാനങ്ങള്‍ ലഭിക്കാത്തതാണു കേരളത്തിലെ ഘടകകക്ഷികളുടെ അതൃപ്‌തിക്കു കാരണം.

ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റായി പി.എസ്‌. ശ്രീധരന്‍ പിള്ള ചുമതലയേറ്റതിനു പിന്നാലെയാണു തുഷാറിനെ നേതൃത്വം ചര്‍ച്ചയ്‌ക്കു വിളിപ്പിച്ചത്‌. ബി.ഡി.ജെ.എസുമായി സഖ്യ ചര്‍ച്ച നടത്തിയതും എന്‍.ഡി.എയുടെ ഭാഗമാക്കിയതും ബി.ജെ.പി. കേന്ദ്ര നേതൃത്വം നേരിട്ടായിരുന്നു.
ബി.ഡി.ജെ.എസുമായുള്ള സഖ്യം ഗുണകരമല്ലെന്ന നിലപാടിലായിരുന്നു വി. മുരളീധര വിഭാഗം. ഈഴവ നേതാവായ മുരളീധരന്‌ ഒരു ഈഴവ കക്ഷിയെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തുന്നതിനോടു താല്‍പ്പര്യമില്ലായിരുന്നു.

സംസ്‌ഥാന ഘടകത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനും സമയം നീട്ടി. ഇതോടെ ബി.ഡി.ജെ.എസ്‌. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തിറങ്ങാന്‍ തയ്യാറായില്ല. ഇതുമൂലം ബി.ജെ.പി സ്‌ഥാനാര്‍ഥിയായിരുന്ന പി.എസ്‌ ശ്രീധരന്‍ പിള്ളയ്‌ക്ക്‌ വോട്ട്‌ നില വര്‍ധിപ്പിക്കാന്‍ സാധിച്ചില്ല.

ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ച്‌ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായമുള്ള ശ്രീധരന്‍പിള്ള പ്രസിഡന്റായതിന്‌ തൊട്ടുപിന്നാലെ തന്നെ ചര്‍ച്ച പുനരാരംഭിച്ചത്‌ വ്യക്‌തമായ സൂചന നല്‍കുന്നുമുണ്ട്‌. സംസ്‌ഥാന ആര്‍.എസ്‌.എസ്‌ നേതൃത്വത്തിനും പി.കെ കൃഷ്‌ണദാസ്‌ പക്ഷത്തിനും ബി.ഡി.ജെ.എസിനെ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കാന്‍ മാത്രമല്ല സംസ്‌ഥാനത്ത്‌നിന്നു കൂടുതല്‍ സീറ്റുകള്‍ കണ്ടെത്താനും ബി.ഡി.ജെ.എസിനെ പിണക്കരുതെന്നാണ്‌ ഇവരുടെ നിലപാട്‌. തുഷാര്‍ ബി.ജെ.പിയുമായി സഖ്യം ആഗ്രഹിക്കുമ്പോഴും എസ്‌.എന്‍.ഡി.പി. നേതാവ്‌ വെള്ളാപ്പള്ളി നടേശന്‍ എതിര്‍ സമീപനം സ്വീകരിക്കുന്നത്‌ ആശയക്കുഴപ്പത്തിനു കാരണമാകുന്നു.

Ads by Google
Tuesday 07 Aug 2018 08.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW