Sunday, August 12, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Monday 06 Aug 2018 10.31 PM

രാമായണത്തിലെ രാജ്യ സങ്കല്‍പ്പം

uploads/news/2018/08/239566/re1.jpg

ഭരണകര്‍ത്താവ്‌, ഭരണീയന്‍, ദണ്ഡനീതി, ധര്‍മ്മാ ധര്‍മ്മ വിവേചനം, സമ്പദ്‌ഘടന, അതിര്‍ത്തികള്‍ എന്നിങ്ങനെ വിവിധ സങ്കല്‍പ്പങ്ങളോടു കൂടിയതാണ്‌ രാജ്യ സങ്കല്‍പ്പം. രാജ്യത്തിന്‌ ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികള്‍ ഉണ്ട്‌. യുദ്ധവും സാധാനവും അതിനോട്‌ ബന്ധപ്പെട്ട്‌ ചരിത്രം സൃഷ്‌ടിച്ചിട്ടുണ്ട്‌.

കാലാനുസൃതമായ വ്യതിയാനവും, നിയമ നിര്‍മ്മാണവും ചരിത്ര പശ്‌ചാത്തലവും രാജ്യ സങ്കല്‍പ്പത്തിലെ സാധാരണ സ്വഭാവങ്ങളാണ്‌. അതിര്‍ത്തി വികസനം, അതിര്‍ത്തി സംരക്ഷണം, വിദേശനയം, പ്രാദേശിക നയം എന്നിങ്ങനെ പലതും രാജ്യ സങ്കല്‍പ്പത്തിലുണ്ട്‌.

ദശരഥ രാജ്യം, ഭരത സാമ്രാജ്യം, രാമരാജ്യം, രാവണരാജ്യം, സുഗ്രീവ സാമ്രാജ്യം, ഗുഹ സാമ്രാജ്യം, ജനക സാമ്രാജ്യം തുടങ്ങിയ വിവിധ സാമ്രാജ്യ സങ്കല്‌പങ്ങള്‍ ധര്‍മ്മോപാധിയായി രാമായണത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. രാമായണത്തിലെ വിവിധ സ്‌ത്രീത്വങ്ങള്‍ വളരെ പ്രകീര്‍ത്തനീയമാണ്‌.

സീതാദേവി, സരസ്വതി ദേവീ, കൗസല്യ, കൈകേയി, സുമിത്ര, കൈകസി, താടക, ശൂര്‍പ്പണഖ, രുമ, താര, ഉര്‍മ്മിള, സ്വയംപ്രഭ, മണ്ഡോദരി, മന്ഥര, അഹല്യ, ശബരി, ത്രിജട, ലങ്കാലക്ഷ്‌മി, സുരസ, എന്നിങ്ങനെ വര്‍ണ്ണിക്കപ്പെടുന്ന രാമായണത്തിലെ സ്‌ത്രീ ഭാവങ്ങള്‍ മനുഷ്യ ജീവിതത്തിലെ വിവിധ കര്‍മ്മഭാവങ്ങളെ ചര്‍ച്ച ചെയ്‌തിരിക്കുന്നു.

ധര്‍മ്മം സ്‌ഥാപിക്കാനും അധര്‍മ്മം നിഷേധിക്കാനും പ്രയോജനപ്പെടുന്ന വിദഗ്‌ദ്ധമായ ചര്‍ച്ചയാണ്‌ രാമായണം നിര്‍വ്വഹിക്കുന്നത്‌. ലക്ഷ്യവും അലക്ഷ്യവും വികാരവും വിവേകവും കാമവും നിഷ്‌ക്കാമവും മമതയും, നിര്‍മ്മമതയും സുരത്വവും അസുരത്വവും എല്ലാം ധര്‍മോപാധിയാക്കിയുളള സമീപനം.

വൈവിധ്യങ്ങളേയും വൈരൂദ്ധ്യങ്ങളേയും ധര്‍മ്മ സരണിയില്‍ സമ്മേളിപ്പിക്കുന്നു. രാമായണത്തിലെ ഓരോ ഭാഗവും മനോഹരമായ ലോക സങ്കല്‌പങ്ങളാണ്‌ പകര്‍ന്നു നല്‍കുന്നത്‌.

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW