Saturday, April 20, 2019 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.28 PM

മാധ്യമങ്ങള്‍ക്കു മുന്നില്‍ മനസുതുറന്നു ബിന്‍ ലാദന്റെ അമ്മ ആലിയ ഘാനെം : അവന്‍ എന്റെ വാക്ക്‌ കേട്ടിരുന്നെങ്കില്‍ ദൈവപാതയിലേക്കു മാറുമായിരുന്നു...

uploads/news/2018/08/239562/bft2.jpg

അല്‍-ക്വയ്‌ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മകന്റെ ജീവിതപങ്കാളി യു.എസിനെ വിറപ്പിച്ച 9/11 ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ചയാളുടെ മകള്‍. ലാദന്റെ മകനും അല്‍-ക്വയ്‌ദയുടെ അനന്തരാവകാശിയുമായ ഹംസാ ബിന്‍ ലാദന്‍ വിവാഹം കഴിച്ചത്‌ 2011 സെപ്‌റ്റംബറില്‍ യു.എസില്‍ ഭീകരാക്രമണം നടത്തിയ മുഹമ്മദ്‌ അത്തയുടെ മകളെയാണെന്നു വെളിപ്പെടുത്തിയത്‌ ഒസാമ ബിന്‍ ലാദന്റെ അമ്മ ആലിയ ഘാനെം.
"ദ്‌ ഗാര്‍ഡിയനു" നല്‍കിയ അഭിമുഖത്തിലാണു വെളിപ്പെടുത്തല്‍. സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വിമാനം റാഞ്ചി യു.എസില്‍ നടത്തിയ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച അത്തയുടെ മകളെയാണു ഹംസ വിവാഹം കഴിച്ചിരിക്കുന്നത്‌.
അമേരിക്കയുടെ അഭിമാനസ്‌തംഭങ്ങളായ ലോകവ്യാപാര കേന്ദ്രം ചാരമാക്കാന്‍ ഭീകരര്‍ ഉപയോഗിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിന്റെ പൈലറ്റായിരുന്നു അത്ത. ഇരട്ടഗോപുരങ്ങളില്‍ വടക്കുഭാഗത്തേതു തകര്‍ക്കാനായിരുന്നു അത്തയ്‌ക്കു നിര്‍ദേശം നല്‍കിയിരുന്നത്‌. ഇത്‌ അക്ഷരംപ്രതിപാലിച്ച്‌ അത്ത ചാവേറായപ്പോള്‍ പൊലിഞ്ഞത്‌ വിമാനത്തിലുണ്ടായിരുന്ന 92 യാത്രികരുടെകൂടി ജീവനായിരുന്നു. ഒപ്പം ലോകവ്യാപാര കേന്ദ്രം തകര്‍ന്ന്‌ രക്ഷാപ്രവര്‍ത്തകരടക്കം 1,600 പേരും മരിച്ചെന്നാണ്‌ ഔദ്യോഗിക കണക്ക്‌.
ബാല്യ, കൗമാരകാലത്ത്‌ ഉറച്ച മതവിശ്വാസത്തിലൂന്നിയ വ്യക്‌തിയായിരുന്നു മകനെന്ന്‌ ആലിയ അഭിമുഖത്തില്‍ പറഞ്ഞു. സൗദി, ജിദ്ദയിലുള്ള കിങ്‌ അബ്‌ദുല്‍ അസീസ്‌ സര്‍വകലാശാലയിലെ പഠനമാണ്‌ സകലതും തകിടംമറിച്ചത്‌. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോടെ ലാദന്‍ മറ്റൊരാളായി. നിലപാടുകളിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍വകലാശാലയിലെ അത്തരം ആളുകളില്‍നിന്ന്‌ കഴിവതും ഒഴിഞ്ഞുനില്‍ക്കണമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിരുന്നെങ്കിലും തന്നെ മറച്ച്‌ തീവ്രനിലപാടുകള്‍ തുടരുകയായിരുന്നു- ആലിയ പറഞ്ഞു. പക്ഷേ, തന്റെ വാക്കുകള്‍ അവന്‍ കേട്ടിരുന്നെങ്കില്‍ അദ്ദേഹം അക്രമത്തിന്റെ പാതയിലേക്കു നീങ്ങുകയില്ലായിരുന്നെന്നു ആലിയ പറഞ്ഞു.
സ്വന്തം ചെയ്‌തികളുടെ ഫലമാണ്‌ ലാദന്‌ വിധി കരുതിവച്ചിരുന്നതെന്നാണ്‌ അര്‍ധസഹോദരങ്ങളുടെ വിശ്വാസം. കൊല്ലപ്പെട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും മകനെ കുറ്റപ്പെടുത്താന്‍ ആലിയയ്‌ക്കു കഴിയുന്നില്ലെന്നു ലാദന്റെ അര്‍ധസഹോദരങ്ങള്‍ പറഞ്ഞു. മകനൊരു ജിഹാദിമുഖമുണ്ടായിരുന്നെന്ന്‌ അവര്‍ക്ക്‌ അറിയില്ലായിരുന്നു. ലാദനോടുള്ള അമിതസ്‌നേഹമാണ്‌ അതിനു കാരണം. മകനെ വഴിതെറ്റിച്ചവരെ പ്രതിക്കൂട്ടിലാക്കിയാണ്‌ അമ്മ ഇപ്പോഴും പ്രതിരോധം തീര്‍ക്കുന്നത്‌. പെന്റഗണിലെ ലോകവ്യാപാരകേന്ദ്രം കത്തിയെരിയുന്നതു ടിവിയിലൂടെ കണ്ടപ്പോള്‍ അതിനു സൂത്രധാരത്വം വഹിച്ചതു ലാദനാണെന്നു തങ്ങള്‍ക്ക്‌ അറിയാമായിരുന്നെന്നും അര്‍ധസഹോദരന്‍മാര്‍ പറഞ്ഞു.
ലാദന്റെ മകന്‍ ഹംസ നിലവില്‍ അഫ്‌ഗാനിസ്‌ഥാനിലുണ്ടെന്നാണ്‌ അനുമാനിക്കുന്നതെന്ന്‌ ലാദന്റെ സഹോദരന്‍മാരിലൊരാളായ ഹസന്‍ പറഞ്ഞു. അല്‍-ക്വയ്‌ദയുടെ തലവന്‍ അയ്‌മാന്‍ അല്‍-സവാഹിനു കീഴില്‍ അല്‍-ക്വയ്‌ദയില്‍ത്തന്നെയാണു ഹംസയുടെയും പ്രവര്‍ത്തനം. പിതാവിന്റെ ചോരയ്‌ക്കു പകരം വീട്ടുമെന്ന ദൃഢനിശ്‌ചയത്തിലാണു ഹംസയെന്നു തനിക്കറിയാമെന്നും ഹസന്‍ പറഞ്ഞു. അവന്‍ തനിക്കു മുന്നില്‍ വരികയാണെങ്കില്‍ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും പിതാവിന്റെ പാത പിന്തുടരുതെന്ന്‌ അവനെ ഉപദേശിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണു ലാദന്റെ മകന്‍ ഹംസയെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. അക്രമം ആഹ്വാനം ചെയ്‌ത്‌ ഹംസയുടേതായി നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്‌.

Ads by Google
Monday 06 Aug 2018 10.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW