Thursday, September 13, 2018 Last Updated 40 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.28 PM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
യൂണിയന്‍ തെരഞ്ഞെടുപ്പ്‌

യൂണിയന്‍ 2017-18 പുനഃസംഘടിപ്പിച്ചു കൊണ്ട്‌ ഉത്തരവായി. സര്‍വകലാശാലാ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം 16ന്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. 2018 സെപ്‌തംബര്‍ 14ന്‌ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്‌. പട്ടികയില്‍ പേരില്ലാത്ത കൗണ്‍സിലര്‍മാര്‍ 29നു മുന്‍പായി നിര്‍ദിഷ്‌ട പ്ര?ഫോര്‍മയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്‌കൂള്‍ ഓഫ്‌ എന്‍വയണ്‍മെണ്‌റ്റല്‍ സയന്‍സ്‌ 2017 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി (ഇ.എസ്‌.എം ആന്‍ഡ്‌ ഇ.എസ്‌ ഡി.എം)(എന്‍വയണ്‍മെണ്‌റ്റല്‍ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫെറിക്‌ സയന്‍സ്‌) പരീക്ഷാഫലം പ്രസിദ്ധികരിച്ചു.

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സ്‌ 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി കെമിസ്‌ട്രി (ഓര്‍ഗാനിക്‌, ഇനോര്‍ഗാനിക്‌, ഫിസിക്കല്‍ ആന്‍ഡ്‌ പോളിമര്‍) സയന്‍സ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫര്‍മസ്യൂട്ടിക്കല്‍ കെമിസ്‌ട്രി (സി.എസ്‌.എസ്‌) റഗുലര്‍/സപ്‌ളിമെണ്‌റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

ഏപ്രില്‍ 2018ല്‍ നടന്ന നാലാം വര്‍ഷ ബി.എസ്‌.സി മെഡിക്കല്‍ മൈക്രോ ബയോളജിയുടെ - പുതിയ സ്‌കീം - (റഗുലര്‍/സപ്‌ളിമെണ്‌റ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 18 വരെ അപേക്ഷിയ്‌ക്കാം. വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

സംവരണ സീറ്റ്‌ ഒഴിവ്‌

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍, എല്‍.എല്‍ എം (ഒരു വര്‍ഷം) കോഴ്‌സില്‍ പട്ടീക വര്‍ഗ വിഭാഗത്തില്‍ രണ്ട്‌ സീറ്റുകള്‍ ഒഴിവുണ്ട്‌. പ്രസ്‌തുത വിഭാഗത്തില്‍ പെട്ട താല്‍പര്യമുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ എട്ടിന്‌ രാവിലെ 11 മണിക്ക്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പു മേധാവിയുടെ മുന്‍പാകെ ഹാജരാകണം.

Ads by Google
Monday 06 Aug 2018 10.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW