Friday, September 14, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.01 PM

തെരഞ്ഞെടുപ്പിനിടെ മകന്‍ റഷ്യന്‍ അഭിഭാഷകനെ കണ്ടെന്നു ട്രംപ്‌

uploads/news/2018/08/239485/in2.jpg

ന്യൂജഴ്‌സി: 2016-ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ തന്റെ മൂത്ത മകന്‍ ഡോണള്‍ഡ്‌ ട്രംപ്‌ ജൂനിയര്‍ ഒരു റഷ്യന്‍ അഭിഭാഷകനെ കണ്ടിരുന്നെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ തുറന്ന സമ്മതം.
"ഒരു എതിരാളിയെപ്പറ്റി വിവരങ്ങള്‍" ശേഖരിക്കാന്‍ വേണ്ടിയായിരുന്നു കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ച നിയമപരമാണെന്നും രാഷ്‌ട്രീയത്തില്‍ എക്കാലത്തും അത്തരം കൂടിക്കാഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ട്രംപ്‌ ന്യായീകരിക്കുകയും ചെയ്‌തു.അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വിദേശികളില്‍നിന്നു പണമോ വിലപിടിപ്പുള്ള വസ്‌തുക്കളോ സ്വീകരിക്കുന്നത്‌ യു.എസ്‌. നിയമപ്രകാരം അനുവദനീയമല്ല. ട്രംപ്‌ ജൂനിയര്‍ റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിത്‌സ്‌കായയെ കണ്ടത്‌ സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട്‌ മുള്ളറുടെ അന്വേഷണത്തിലുമാണ്‌.
"ഒത്തുകളി" എന്ന വ്യവസ്‌ഥ ഇതു സംബന്ധിച്ച യു.എസ്‌. നിയമത്തിലില്ലെങ്കിലും ട്രംപുമായി ബന്ധപ്പെട്ട ആരെങ്കിലും സൈബര്‍ ഹാക്കിങ്ങിനോ തെരഞ്ഞെടുപ്പില്‍ ഇടപെടലിനോ വേണ്ടി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തുന്നപക്ഷം ക്രിമിനല്‍ നടപടി അഭിമുഖീകരിക്കേണ്ടിവരും.

Ads by Google
Monday 06 Aug 2018 10.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW