Sunday, April 21, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.01 PM

ഇന്ത്യന്‍ ഫുട്‌ബോളിന്‌ സുവര്‍ണദിനം : അര്‍ജന്റീനയെയും ഇറാഖിനെയും ഇന്ത്യന്‍ 'കുട്ടികള്‍' വീഴ്‌ത്തി

uploads/news/2018/08/239484/in1.jpg

മാഡ്രിഡ്‌/അമ്മാന്‍: ഉറങ്ങുന്ന സിംഹങ്ങളെന്ന്‌ ഫിഫ പ്രസിഡന്റ്‌ വിശേഷിപ്പിച്ചിട്ടും തളര്‍ന്നു കിടന്ന ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഓഗസ്‌റ്റ് ആറ്‌ സുവര്‍ണദിനം.
ലോക ഫുട്‌ബോളിലെ വന്‍ശക്‌തികളായ രണ്ടു ടീമുകളെ മലര്‍ത്തിയടിച്ച്‌ ഇന്ത്യയുടെ രണ്ടു യുവസംഘങ്ങള്‍ ചരിത്രപുസ്‌തകത്തില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ വീര്യത്തിനു മുന്നില്‍ അടി പതറിയത്‌ മറഡോണയും ലയണല്‍ മെസിയുമടക്കമുള്ള ഇതിഹാസങ്ങള്‍ പിറന്ന അര്‍ജന്റീനയും ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖും.
സ്‌പെയിനില്‍ നടക്കുന്ന കോര്‍ട്ടിഫ്‌ കപ്പിലാണ്‌ ഇന്ത്യന്‍ അണ്ടര്‍ 20 ടീം അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ തോല്‍പിച്ചത്‌. ഫിഫയുടെ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പുകളിലെ ഏറ്റവം മികച്ച റെക്കോഡുള്ള അര്‍ജന്റീനയെ തോല്‍പ്പിച്ചത്‌ ഒന്നിനെതിരേ രണ്ടു ഗോളിന്‌. ദീപക്‌ തഗ്രിയും അന്‍വര്‍ അലിയുമാണു ഗോള്‍ നേടിയത്‌. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയ ശേഷമായിരുന്നു ജയമെന്നതും ശ്രദ്ധേയമായി.
ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ അണ്ടര്‍ 20 ലോകകപ്പ്‌ റണ്ണറപ്പുകളായ വെനസ്വേലയെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
ജോര്‍ദാനില്‍ നടക്കുന്ന ഡബ്ല്യു.എ.എഫ്‌.എഫ്‌. യൂത്ത്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ്‌ അണ്ടര്‍ 16 ടീമിന്റെ വിജയഗാഥ. ഏഷ്യന്‍ അണ്ടര്‍ 16 ചാമ്പ്യന്മാരായ ഇറാഖിനെ മത്സരത്തിന്റെ 89-ാം മിനിറ്റില്‍ ഭുവനേശ്‌ നേടിയ ഒരേയൊരു ഗോളിനാണു വീഴ്‌ത്തിയത്‌. ആദ്യ മത്സരത്തില്‍ ജോര്‍ദാനെ 4-0ന്‌ തോല്‍പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ജപ്പാനോടു പൊരുതിത്തോറ്റിരുന്നു.

Ads by Google
Monday 06 Aug 2018 10.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW