Friday, September 14, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.00 PM

കലിഫോര്‍ണിയയില്‍ വിമാനം തകര്‍ന്ന്‌: അഞ്ചു മരണം

ലോസ്‌ ആഞ്ചലസ്‌: അമേരിക്കയില്‍ ഷോപ്പിങ്‌ സെന്ററിനു സമീപം ചെറുവിമാനം തകര്‍ന്ന്‌ അഞ്ചു മരണം. കലിഫോര്‍ണിയയിലെ സാന്റാ അനാ പട്ടണത്തിലെ സൗത്ത്‌ കോസ്‌റ്റ്‌ പ്ലാസാ ഷോപ്പിങ്‌ സെന്ററിനു സമീപത്തെ പാര്‍ക്കിങ്‌ മേഖലയിലാണ്‌ വിമാനം തകര്‍ന്നുവീണത്‌.
ഇരട്ട എന്‍ജിനുള്ള ചെറിയവിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. മരിച്ച അഞ്ചുപേരും വിമാനത്തിലുള്ളവരാണെന്നാണ്‌ പ്രാഥമിക നിഗമനം. അതേസമയം, ഷോപ്പിങ്‌ സെന്ററിനു സമീപമുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.
സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള വിമാനം കോണ്‍കോഡില്‍നിന്നാണു പറന്നുയര്‍ന്നത്‌. ജോണ്‍ വെയ്‌ന്‍ ഓറഞ്ച്‌ കൗണ്ടി വിമാനത്താവളം ലക്ഷ്യമിട്ടുള്ള യാത്രയ്‌ക്കിടെ അടിയന്തര ലാന്‍ഡിങ്ങിന്‌ അനുമതി തേടിയ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍(എഫ്‌.എ.എ) അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്‌തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എഫ്‌.എ.എ. അറിയിച്ചു.

Ads by Google
Monday 06 Aug 2018 10.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW