Wednesday, November 21, 2018 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.00 PM

കനേഡിയന്‍ അംബാസിഡറോട്‌ സൗദി പറഞ്ഞു , കടക്ക്‌ പുറത്ത്‌

റിയാദ്‌: സൗദി അറേബ്യയും കാനഡയും തമ്മിലുള്ള ബന്ധം ഉലയുന്നു. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നാരോപിച്ച്‌ കനേഡിയന്‍ അംബാസഡറെ സൗദി പുറത്താക്കി.
കാനഡ അംബാസഡര്‍ ഡെന്നിസ്‌ ഹരോകിനോട്‌ 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടണമെന്നും അന്ത്യശാസനം. കാനഡയിലെ തങ്ങളുടെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചതായും സൗദി വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളും താല്‍ക്കാലികമായി മരവിപ്പിച്ചു. സൗദി ഭരണകൂടത്തിനെതിരേ രംഗത്തുവന്നതിന്റെപേരില്‍ ജയിലിലടയ്‌ക്കപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നു കനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള പരസ്യമായ ഇടപെടലാണ്‌ അംബാഡറുടെ നടപടിയെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി. അംബാസഡറെ പുറത്താക്കിയ സൗദിയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിദേശനയത്തിന്റെ പ്രതിഫലനമാണ്‌ ഇപ്പോഴത്തെ നടപടിയെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
സൗദി സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശപ്രവര്‍ത്തകരും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവരെ വ്യാപകമായി അറസ്‌റ്റ്‌ ചെയ്യുന്നതിലുള്ള ആശങ്ക കഴിഞ്ഞയാഴ്‌ച കാനഡ സര്‍ക്കാര്‍ പങ്കുവച്ചിരുന്നു. അവാര്‍ഡ്‌ ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ സമര്‍ ബദാവി ഉള്‍പ്പെടെയുള്ളവരാണ്‌ അറസ്‌റ്റിലായത്‌.
ഇവരെ അടിയന്തരമായി വിട്ടയയ്‌ക്കണമെന്നു വെള്ളിയാഴ്‌ച കനേഡിയന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെയാണു കാനഡയുടെ പരസ്യപ്രതികരണം തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണന്നെു ചൂണ്ടിക്കാട്ടി സൗദി കടുത്ത നടപടിയിലേക്കു കടന്നത്‌.

Ads by Google
Monday 06 Aug 2018 10.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW