Monday, September 10, 2018 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 03.22 PM

രുചികരമായ ചിക്കന്‍ പോപ്‌കോണ്‍ തയാറാക്കാം

uploads/news/2018/08/239392/cokryTips060818a.jpg

*** ചിക്കന്‍ പോപ്‌കോണ്‍

ചിക്കന്‍ - 500 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്)
ചോളപൊടി - 3 ടീസ്പൂണ്‍
അരിപ്പൊടി - 3 ടീസ്പൂണ്‍
കടലമാവ് - 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി - ആവശ്യത്തിന് (പേസ്റ്റ് രൂപത്തിലാക്കിയത്)
മഞ്ഞള്‍പൊടി - അരടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
മുളക്‌പൊടി - 1 ടീസ്പൂണ്‍
സോയാസോസ് - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

*** തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ചിക്കന്‍ എടുക്കുക. അതിലേക്ക് മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്യുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കുക. ഒരു പാനിലേക്ക് വെളിെച്ചണ്ണ എടുത്ത് നന്നായി ചൂടായ ശേഷം അതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക. ചിക്കന്‍ ബ്രൗണ്‍ നിറമായതിനു ശേഷം കോരിയെടുക്കുക. അതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

രാഖികൃഷ്ണ എം.
ഡയറ്റിഷന്‍, അമ്പലപ്പുഴ

Ads by Google
Monday 06 Aug 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW