Saturday, September 22, 2018 Last Updated 51 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.53 PM

ശരീരത്തിന്റെ പ്രതിരോധശേഷി ഔഷധങ്ങളിലൂടെ വര്‍ധിപ്പിക്കുവാന്‍ കഴിയുമോ?

uploads/news/2018/08/239385/karkidamayurveda060818a.jpg

*** രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

എനിക്ക് 27 വയസ്. രോഗപ്രതിരോധശക്തി വളരെക്കുറവാണ്. മാസത്തില്‍ ഒരുതവണയെങ്കിലും പനിവരും. ശരീരത്തിന് ക്ഷീണവുമാണ്. വേറെ അസുഖങ്ങളൊന്നുമില്ലെങ്കിലും എപ്പോഴും ക്ഷീണം തോന്നും. രോഗപ്രതിരോധശേഷി കുറഞ്ഞതു പോലെ തോന്നുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി ഔഷധങ്ങളിലൂടെ വര്‍ധിപ്പിക്കുവാന്‍ കഴിയുമോ? ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ആവശ്യമാണോ?
---- മഹേഷ് കുമാര്‍, കോലഞ്ചേരി

രോഗങ്ങള്‍ പല കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്. ദോഷം, കാലം, ബലം, വയസ് എന്നിവയെ എല്ലാം ആശ്രയിച്ചാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. കഫദോഷ പ്രകൃതവും ശരീരബലക്കുറവും നിങ്ങളുടെ ഇടവിട്ടുള്ള പനിക്ക് കാരണമാകുന്നു.

അഗ്നിദീപ്തി വേണ്ടവിധത്തിലാക്കി ഇപ്പോഴുള്ള രോഗാവസ്ഥയില്‍ മരുന്ന് കഴിച്ച് മാറിയ ശേഷം ശരീരശുദ്ധി വരുത്തി കഴിക്കുന്ന രസായന ഔഷധങ്ങള്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുവാനും ശരീരപോഷണത്തിനായും ഭവിക്കുന്നു. അഗത്യരസായനം ഒരു ടീസ്പൂണ്‍ വീതം രണ്ടുനേരം ഭക്ഷണശേഷം കഴിക്കുക.

അമൃതോത്തരം കഷായം 15 മില്ലി ലിറ്റര്‍, 60 മില്ലി തിളപ്പിച്ചാറിയ വെള്ളം സൂര്യപ്രഭ ഗുളിക ഒന്നുവീതം ചേര്‍ത്ത് രണ്ടുനേരം കഴിക്കുക. ഇന്തുകാന്ത ഘൃതം 1 ടീസ്പൂണ്‍ രാത്രി കഴിക്കുക.

കൂവളത്തില ചതച്ച് പിഴിഞ്ഞ നീര് ഇരട്ടിമധുരം ത്രിഫല അരച്ചു ചേര്‍ത്ത് വെളിച്ചെണ്ണ മുറുക്കി പുരട്ടിക്കുളിക്കാം. ച്യവനപ്രാശം ചുമ, വായുമുട്ടല്‍, പനി, ക്ഷയം, ഒച്ചയടപ്പ് ഇവയ്ക്ക് ഏറ്റവും ശ്രേഷ്ഠ രസായനമാണ്. ഇത് കുട്ടികള്‍, വൃദ്ധന്മാര്‍, ഉരക്ഷതം, ധാതുക്ഷീണം ഇവയുള്ളവര്‍ക്ക് ശരീര പുഷ്ടി ഉണ്ടാക്കുന്നു. ഇവയുള്ളവര്‍ ച്യവനപ്രാശം 1 ടേബിള്‍ സ്പൂണ്‍ വീതം 2 നേരം കഴിക്കുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW