Saturday, November 10, 2018 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.25 PM

സൗദി-കാനഡ ബന്ധം വഷളാകുന്നു; വ്യാപാര കരാറുകള്‍ സൗദി റദ്ദാക്കി; കനേഡിയന്‍ അംബാസഡറെ പുറത്താക്കി

കനേഡിയന്‍ അംബാസഡറെ പുറത്തിയ സൗദി, കാനഡയില്‍ നിന്നും സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു.
Saudi Arabia
സമര്‍ ബദാവി

റിയാദ്: കാനഡയുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തില്‍ വിള്ളല്‍. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ചാണ് സൗദിയുടെ ഈ കടുത്ത നടപടി. കാനഡയുമായുള്ള പുതിയ വ്യാപാര കരാറുകളും നിക്ഷേപ കരാറുകളും റദ്ദാക്കി. കനേഡിയന്‍ അംബാസഡറെ പുറത്തിയ സൗദി, കാനഡയില്‍ നിന്നും സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു.

സൗദി-അമേരിക്കന്‍ സ്ത്രീ അവകാശ പ്രവര്‍ത്തക സമര്‍ ബദാവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പരാമര്‍ശമാണ് സൗദിയെ പ്രകോപിപ്പിച്ചത്. മനു്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ കടുത്ത ആശങ്കയുണ്ടെന്ന കാനഡയുടെ പരാമര്‍ശമാണ് സൗദിയെ പ്രകോപിപ്പിച്ചത്.

വനിതാ അവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഏതുതരത്തിലുള്ള കൈകടത്തലും അനുവദിക്കാന്‍ കഴിയില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Ads by Google
Monday 06 Aug 2018 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW