Friday, May 17, 2019 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.23 PM

പത്തുവര്‍ഷം പാഴായിപ്പോയി, പ്രണയം കടുത്തപ്പോള്‍ കാമുകിയുമായി നക്‌സലിസത്തോട് ഗുഡ്‌ബൈ പറഞ്ഞു ; ഇപ്പോള്‍ കാടുവിട്ട് നാട്ടില്‍ സ്വസ്ഥം ഗൃഹഭരണം; എട്ടിലധികം കൊലപാതകം ചെയ്ത രണ്ടു നക്‌സ്‌ലൈറ്റുകളുടെ കഥ

uploads/news/2018/08/239374/maoist.jpg

ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള മല്‍ക്കാന്‍ഗിരി ജില്ലയില്‍ ജീവിതങ്ങള്‍ മാറി മറിയുകയാണ്. മാവോയിസ്റ്റുകള്‍ ജീവിതവുമായി കൂടുതല്‍ ബന്ധമുള്ളവരായി. 50 വര്‍ഷമായി ബന്ധം വിഛേദിച്ചു കിടന്നിരുന്ന 151 ഗ്രാമങ്ങളെ മാല്‍ക്കന്‍ ഗിരിയിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ജൂലൈ 26 നായിരുന്നു തുറന്നത്. ഇതിന് കാരണമായത് ഒരിക്കല്‍ മാവോയിസ്റ്റുകളുടെ മുഖ്യധാരയിലൂടെ നടന്നിരുന്ന വാഗാ ഉറുമാമിയും അയാളുടെ 20 കാരി ഭാര്യ മുഡേ മാധിയുമായിരുന്നു.

ജൂലൈ 29 ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞ് ജന്താപായിയില്‍ സ്ഥിരമായ ഒരു സുരക്ഷിത താവളം ഒരുക്കി ഇവരാണ് ഇപ്പോള്‍ പാലത്തിന് കാവല്‍. ഉര്‍മാമി എന്ന മുകേഷും മാധി എന്ന മെസിയും തലയ്ക്ക് അഞ്ചു ലക്ഷം വിലയിടപ്പെട്ട മാവോ നേതാക്കളായിരുന്നു. ഏഴ് കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ഉള്‍പ്പെടെ 25 ലധികം കുറ്റകൃത്യങ്ങളില്‍ പോലീസ് തേടുന്നയാളാണ് ഉര്‍മാമി. ഭാര്യ എട്ടു കൊലപാതകം ഉള്‍പ്പെടെ 15 ആക്രമണക്കേസുകളിലും പ്രതിയാണ്. മാവോയിസ്റ്റ് ജീവിതത്തിനപ്പുറത്തുള്ള ജീവിതവുമായി ഇവര്‍ ഇപ്പോള്‍ പൊരുത്തപ്പെട്ടു വരുന്ന ഇരുവരം 10 വര്‍ഷം നീണട് കാട്ടു ജീവിതത്തെക്കുറിച്ച് വീട്ടിലിരുന്ന് ആലോചിക്കുകയാണ്.

കാട്ടിലെ ജീവിതം ദുഷ്‌ക്കരമാണ്്. പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയാണെന്ന മണ്ടന്‍ ആശയവുമായി പാഴാക്കിയത് വിലപ്പെട്ട 10 വര്‍ഷങ്ങളാണ്. മാവോയിസ്റ്റുകളുടെ വിശാഖപട്ടണം അതിര്‍ത്തി യിലെ മാല്‍ക്കന്‍ഗിരി കോറാപുത്തിലെ ബോര്‍ഡര്‍ കമ്മറ്റിയിലെ ഏരിയാകമ്മറ്റി അംഗമാണ് ഉര്‍മാമി. 2008 ലായിരുന്നു ഇയാള്‍ സിപിഐ (മാവോയിസ്റ്റ്) യില്‍ അംഗമാകുന്നത്. പതിവായി മരിഗേറ്റാ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ സന്ദര്‍ശനം നടത്തുമായിരുന്നു. പല തവണ ആവശ്യം ഉയര്‍ന്നതോടെ ഉര്‍മാമി സിപിഐ (മാവോയിസ്റ്റ്) ചേരുകയായിരുന്നു.

ഒരു കര്‍ഷക കുടുംബത്തിലെ ആറ് മക്കളില്‍ രണ്ടാമനായിരുന്നു ഉര്‍മാമി. നാലു സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉള്‍പ്പെട്ടതാണ് മക്കള്‍. പതിനാറാം വയസ്സില്‍ കാലിമേല പ്രാദേശിക ഗറില്ലാ സ്‌ക്വാഡില്‍ അംഗമായി. സ്‌കൂളിന്റെ അകം ഒരിക്കലും കണ്ടിട്ടില്ലാത്ത ഉര്‍മാമി ഗ്രാമീണരുമായും അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. കലിമേല ക്യാമ്പില്‍ വെച്ചാണ് ഒറിയ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും തന്നെ പഠിച്ചത്. ക്യാമ്പ് ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ 4 മണിക്ക് എഴുന്നേല്‍ക്കണം, ഒരു ദിവസം മുഴുവന്‍ ഒരു സ്ഥലത്ത് ചെലവഴിക്കും. കാട്ടിലും ഗ്രാമത്തിലുമായി മാവോയിസ്റ്റുകളെ തരം തിരിച്ചിരുന്നു. തങ്ങള്‍ക്ക് ഭക്ഷണവും താമസിക്കാന്‍ സ്ഥലവും നല്‍കാന്‍ ഗ്രാമീണര്‍ മടിച്ചിരുന്നില്ല.

2016 ലാണ് ഉര്‍മ്മാമിലെ എംകെവിബി കമ്മറ്റിയിലേക്ക് മാറ്റിയത്. ഗറില്ലാ യുദ്ധമുറയില്‍ ഇവിടെ പരിശീലനം കിട്ടി. പിന്നീട് എസിഎമ്മില്‍േക്ക് വന്നപ്പോള്‍ എസ്എല്‍ആറി ല്‍ നിന്നും ഇന്‍സാസ് റൈഫിളിലേക്ക് മാറി. മുകളില്‍ നിന്നും വരുന്ന നിര്‍ദേശം അനുസരിച്ചാണ് ആക്രമണം. പിന്നീട് ക്യാമ്പ് മാറാനും ഇതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രതികരണവും മറ്റും പത്രത്തില്‍ വരുന്നത് ശ്രദ്ധിക്കും. കാട്ടിലെ ജീവിതത്തില്‍ മാസിയുമായുള്ള സൗഹൃദമായിരുന്നു ഏക ആശ്വാസം. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറി. കലിമേലയില്‍ വെച്ചായിരുന്നു മാധിയുമായി ഉര്‍മാമി കണ്ടു മുട്ടുന്നത്. പിന്നീട് മാധിയേയും എംകെവിബി കമ്മറ്റിയിലേക്ക് കഴിഞ്ഞവര്‍ഷം ജൂലൈ യില്‍ മാറ്റിയതോടെ രണ്ടുപേരും ഏറെ അടുത്തു.

എംകെവിബി കമ്മറ്റിയില്‍ ഉര്‍മാമിയും മാധിയും ഉള്‍പ്പെടെ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഉര്‍മാമിയുടെ വിവാഹമോഹം വന്നപ്പോള്‍ മറുപടി പറയാന്‍ തനിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ലായിരുന്നെന്ന് മാധി പറയുന്നു. 15 ാം വയസ്സ് മുതല്‍ മാവോയിസ്റ്റ് ക്യാമ്പിലുള്ള ആഴാണ് മാധി. മികച്ച സംഘാടക എന്ന നിലയിലുള്ള മികവ് മാധിയെ ഗ്രാമീണര്‍ക്കിടയില്‍ ആശയപ്രചരണത്തിനുള്ള താക്കോല്‍ സ്ഥാനത്തേക്കാണ് എത്തിച്ചത്. എന്നാല 2016 ഒക്‌ടോബര്‍ 24 ലെ രാമാഗുഡ ഏറ്റുമുട്ടല്‍ ഇവരെ ആകെ മാറ്റിമറിച്ചു. 30 സഖാക്കളാണ് അന്നു മരിച്ചുവീണത്. ഇത് സംഘടനയുടെ ആത്മവീര്യത്തെ തന്നെ ദോഷകരമായി ബാധിച്ചു.

ദമ്പതികള്‍ക്ക് പോലീസിന് കീഴടങ്ങാനുള്ള ഒരു കാരണം സ്ഥിരവരുമാനത്തിന്റെ അഭാവം തന്നെയായിരുന്നു. ഒരിക്കലും ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. സൗജന്യ ഭക്ഷണവും താമസവും മാത്രമാണ് കിട്ടിയിരുന്നത്. ഗ്രാമത്തില്‍ ഒരു യോഗം നടത്താന്‍ 1000 മോ 2000 മോ കിട്ടിയിരുന്നു. പാര്‍ട്ടിക്ക് സുദീര്‍ഘമായ ഒരു ആശയം ഇല്ലെന്ന് കൂടി വന്നതോടെ മാധി കാട്ടു ജീവിതം അവസാനിപ്പിച്ചു. മാസങ്ങളായി കീഴടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയായിരുന്നു. മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മാധി പറഞ്ഞു.

സഖാക്കളോട് ഏതാനും ദിവസം ഗ്രാമത്തില്‍ താമസിക്കാന്‍ പോകുകയാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ പുറത്തുവന്നത്. ദീര്‍ഘകാലത്തെ പരിചയം ഉള്ളതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. മരിഗട്ടയിലെ കുടുംബസ്വത്തിലേക്ക് മാധിയുമായി തിരിച്ചുവരാനും അവിടെ താമസിക്കാനുമാണ് ഉര്‍മാമിയുടെ ആഗ്രഹം. അന്തസ്സോയെയും ബഹുമാനത്തോടെയും ജീവിക്കാന്‍ അവസരം കിട്ടണം എന്നു മാത്രമാണ് സര്‍ക്കാരിനോട് പറയാനുള്ളതെന്നും ഉര്‍മാമി പറയുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW