Friday, June 21, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.10 PM

ഗർഭത്തിന്റെ ആദ്യ മൂന്ന് മാസം – അറിയേണ്ട കാര്യങ്ങൾ

First Trimester Of Pregnancy

ഒരു ഗർഭകാലം എന്ന് പറയുന്നത് സാധാരണഗതിയിൽ 40 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് . മൂന്ന് ട്രൈമസ്റ്ററുകളിലായിട്ടാണ് (മൂന്ന് മാസം വീതം) ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ പരിഗണിക്കുന്നത്.

ആദ്യത്തെ മൂന്നുമാസക്കാലം (1-12 ആഴ്ചകൾ‍) (The first trimester (1-12 Weeks))


ഏറ്റവും അവസാനം ഉണ്ടായ ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ പന്ത്രണ്ടാമത്തെ ആഴ്ചവരെയാണ് ആദ്യത്തെ ട്രൈമസ്റ്റർ. മുറതെറ്റിയുള്ള ആർത്തവം, ക്ഷീണം, സ്തനങ്ങൾ വലുതാകൽ, മനംപുരട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ഈ ഘട്ടത്തിൽ, മയക്കുമരുന്നിന്റെ ഉപയോഗം, അണുബാധ, വിഷാംശം എന്നിവ മൂലം ഭ്രൂണത്തിന് എളുപ്പത്തിൽ പരുക്കേൽക്കാവുന്ന അവസ്ഥയിലായിരിക്കും.

ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു. പിന്നീട് ഈ കോശങ്ങളിൽ നിന്ന് കുഞ്ഞിന്റെ അവയവങ്ങൾ രൂപംകൊള്ളാൻ തുടങ്ങും. ഈ സമയത്ത് കുഞ്ഞിന് ഒരു പയർമണിയുടെ വലിപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ! കുഞ്ഞിന്റെ ദിനംതോറുമുള്ള വളർച്ച അമ്മയുടെ ശരീരത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. ഈ അവസരത്തിൽ അമ്മമാർക്ക് ക്ഷീണവും വേദനയും മറ്റുചില അസ്വസ്ഥതകളും അനുഭവപ്പെടാം.

ആദ്യ മൂന്നു മാസക്കാലത്തെ ആഴ്ചതോറുമുള്ള സംഗ്രഹം (Week by week summary of the first trimester):


ആഴ്ച 1 – 2: ശരീരം അണ്ഡോൽപ്പാദനത്തിനും തുടർന്ന് ബീജസംയോഗത്തിനും തയ്യാറാകുന്നതോടെ ഗർഭകാലം ആരംഭിക്കുന്നു.
ആഴ്ച 3: പുരുഷ ബീജം അണ്ഡവുമായി സംയോജിക്കുകയും കോശസമൂഹമായി (blastocysts) മാറുകയും ചെയ്യുന്നു. ഇതാണ് പിന്നീട് കുഞ്ഞായി വളരുക.
ആഴ്ച 4: കോശസമൂഹം രണ്ടായി പിരിഞ്ഞ് ഭ്രൂണവും മറുപിള്ളയുമായി മാറുന്നു. ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങൾക്ക് വ്യക്തമായ രൂപം ലഭിച്ചു തുടങ്ങും.
ആഴ്ച 5: ഗർഭസ്ഥ ശിശുവിന്റെ പര്യയന വ്യവസ്ഥയും ഹൃദയവും രൂപംകൊള്ളും. ഈ സമയത്ത് അമ്മയുടെ ശരീരത്തിൽ ‘ഹ്യൂമൻ കൊറിയോണിക് ഗൊണഡ്രോപിൻ’ (human chorionic gonadotropin (hCG)) ഹോർമോൺ നില വളരെയധികമായിരിക്കും. വീട്ടിൽ വച്ചുള്ള പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കാൻ ഇതാണ് സഹായിക്കുന്നത്.
ആഴ്ച 6: ഗർഭസ്ഥ ശിശുവിന്റെ മുഖത്തെ സവിശേഷതകൾ വികാസം പ്രാപിക്കാൻ തുടങ്ങും. അമ്മയ്ക്ക് അടിക്കടി മൂത്രശങ്കയുണ്ടാവും.
ആഴ്ച 7: അമ്മയുടെ സ്തനങ്ങള്‍ വലുതായിത്തുടങ്ങും. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറ് ആകൃതി കൈവരിക്കുന്നു.
ആഴ്ച 8: അമ്മമാർക്ക് ഗർഭകാല ഛർദ്ദി ആരംഭിച്ചേക്കാം.
ആഴ്ച 9: ഗർഭസ്ഥ ശിശുവിന്റെ മാംസപേശികൾ വികാസം പ്രാപിച്ചു തുടങ്ങും.
ആഴ്ച 10: എല്ലുകളും തരുണാസ്ഥികളും അടക്കം ഗർഭസ്ഥ ശിശുവിന്റെ അസ്ഥികൾ രൂപംകൊണ്ടു തുടങ്ങും. ഈ ഘട്ടത്തിൽ അമ്മയ്ക്ക് മലബന്ധം അനുഭവപ്പെട്ടേക്കാം.
ആഴ്ച 11: കൈകാലുകളും മറ്റ് ശരീരഭാഗങ്ങളോടും കൂടി ഗർഭസ്ഥ ശിശുവിന് മനുഷ്യരൂപം കൈവരുന്നു.
ആഴ്ച 12- ഗർഭസ്ഥ ശിശുവിന്റെ ഭാരം വർധിച്ചു തുടങ്ങുന്നു.
First Trimester Of Pregnancy

ഗർഭത്തിന്റെ ആദ്യ മൂന്ന് മാസക്കാലത്തെ ലക്ഷണങ്ങൾ (Symptoms to expect in the first trimester):

ഗർഭകാല ഛർദി (Morning Sickness):

അഞ്ചാമത്തെ ആഴ്ചമുതൽ ഗർഭകാല ഛർദി കൂടുതൽ പ്രകടമാവും. ദിവസത്തിൽ ഏതു സമയത്തു വേണമെങ്കിലും ഛർദിയുണ്ടാവാം. ഈ സമയത്ത് ഇടവിട്ട് ലഘുവായി ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഛർദി രൂക്ഷമായാൽ ഡോക്ടർ മരുന്നുകൾ നിർദേശിക്കും.

മാനസികാവസ്ഥയിൽ വരുന്ന മാറ്റം (Mood swings):

ഗർഭിണികളുടെ മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാവാം. എന്നാൽ, ഇത് എല്ലാവരിലും ഉണ്ടാവണമെന്നുമില്ല. അതേസമയം, സ്ഥിരമായി വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

സ്തനങ്ങൾ മൃദുവാകൽ (Tender breasts):

ഗർഭത്തിന്റെ ആറാമത്തെ ആഴ്ചയോടെ സ്തനങ്ങൾ മൃദുലവും വലിപ്പമുള്ളതുമാവുന്നു.

നെഞ്ചെരിച്ചിലും തലവേദനയും മലബന്ധവുമാണ് ഗർഭത്തിന്റെ ആദ്യ മൂന്ന് മാസത്തിലുണ്ടാകാവുന്ന മറ്റ് ലക്ഷണങ്ങൾ.

ആദ്യ പ്രീനേറ്റൽ സന്ദർശനം (First Prenatal Visit)

പ്രീനേറ്റൽ സന്ദർശനത്തിനായും ആവശ്യമുള്ള മെഡിക്കൽ പരിശോധനകൾക്കുമായി നിങ്ങൾ ഡോക്ടറെ കാണേണ്ടതാണ്. ഡോക്ടർ നിങ്ങളോട് ഇനി പറയുന്നവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം:

1. നിങ്ങൾക്കുള്ള ആരോഗ്യപ്രശ്നങ്ങൾ
2. നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ചും വൈറ്റമിനുകളെ കുറിച്ചും
3. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളെ കുറിച്ച്
4. വ്യായാമങ്ങൾ ചെയ്യുന്നുണ്ടോ എന്ന്
5. പാരമ്പര്യ രോഗങ്ങളുടെ ചരിത്രത്തെ കുറിച്ച്

ഗർഭത്തിന്റെ ആദ്യ മൂന്നു മാസക്കാലം നടത്തേണ്ട പരിശോധനകൾ (Tests during the first trimester of pregnancy):


ആദ്യ സന്ദർശനത്തിൽ നിങ്ങളെ പരിശോധിച്ച ശേഷം ഡോക്ടർ ചില പ്രീനേറ്റൽ പരിശോധനകൾക്ക് വിധേയമാവാൻ ആവശ്യപ്പെടും. നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാൻ ഇത് ആവശ്യമാണ്.

വസ്തിപ്രദേശത്ത് പരിശോധന നടത്തുന്ന ഡോക്ടർ പാപ് സ്മിയർ (pap smear) നടത്തുകയും എന്തെങ്കിലും അണുബാധയുണ്ടോ എന്ന് അറിയാൻ കൾച്ചർ ചെയ്യാനായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിച്ചേക്കാം. ആഹാരരീതി, പ്രീനേറ്റൽ അയൺ, വൈറ്റമിൻ, ജീവിതരീതിയിൽ വരുത്തേണ്ട മാറ്റം എന്നിവയെ കുറിച്ച് നിങ്ങൾക്ക് ചോദിച്ചറിയാം.

ഇനി പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിക്കും:

1. വിളർച്ച
2. ലൈംഗിക രോഗത്തിന്റെ സൂചനകൾ
3. പീകാംപ്സിയ (Preeclampsia) -രക്ത സമ്മർദ്ദം മൂലം ഗർഭിണികൾക്കുണ്ടാവുന്ന വിഷമതകൾ
4. പ്രമേഹം
5. ഹെപ്പാറ്റൈറ്റിസ് ബി
6. ആർഎച്ച് ഫാക്ടർ
കുഞ്ഞിന്റെ വളർച്ച നിർണയിക്കാനായി ആദ്യ ഘട്ടത്തിൽ അൾട്രാസൗണ്ട് സ്കാനിംഗിന് നിർദേശിച്ചേക്കാം.

First Trimester Of Pregnancy

ഇനി പറയുന്ന സാഹചര്യങ്ങളിൽ ജനിതക പരിശോധന നിർദേശിച്ചേക്കാം:

1. പ്രായം 35 ൽ കൂടുതലാണെങ്കിൽ
2. ജന്മവൈകല്യമുള്ള കുഞ്ഞുങ്ങൾ, മാസം തികയാതെയുള്ള പ്രസവം, ഗർഭമലസൽ അല്ലെങ്കിൽ ചാപിള്ളയുണ്ടാവൽ തുടങ്ങിയ മെഡിക്കൽ ചരിത്രമുണ്ടെങ്കിൽ
3. കുടുംബത്തിൽ ജനിതക പ്രശ്നങ്ങളുടെ ചരിത്രമുണ്ടെങ്കിൽ
4. നേരത്തെ പീകാംപ്സിയ (preeclampsia) അല്ലെങ്കിൽ ഗർഭാവസ്ഥയിലെ പ്രമേഹം എന്നിവയുണ്ടായിരുന്നെങ്കിൽ

ഫലങ്ങളുടെ അടിസ്ഥാനത്തിൽ, സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നിർദേശിക്കപ്പെട്ടേക്കാം.

പോഷകാഹാരം (Nutrition)


മറ്റേതു സമയത്തെയും അപേക്ഷിച്ച് ഗർഭകാലത്ത് ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് കൂടുതൽ പ്രോട്ടീനും കാത്സ്യവും അയണും ഫോളിക്ക് ആസിഡും ആവശ്യമാണ്. നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പോഷകങ്ങൾ ലഭിക്കുന്നത്. അതിനാൽ സന്തുലിതമായ ആഹാര രീതിയാണ് ആവശ്യം. ഗർഭത്തിന്റെ ആദ്യ മൂന്ന് മാസം അമ്മമാർക്ക് 2-4 പൗണ്ട് വരെ ഭാരം കൂടണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

അപകട സൂചനകൾ (Red Flags)


ഇനിപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്:

1. ഗർഭപാത്രത്തിൽ കോച്ചിവലിക്കലോ യോനിയിലൂടെ രക്തസ്രാവമോ ഉണ്ടായാൽ
2. പനിയോ മൂത്രം ചുടിച്ചിലോ അനുഭവപ്പെട്ടാൽ
3. ക്രമാതീതമായി യോനീസ്രവം വരുന്നെന്ന് തോന്നിയാൽ

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW