Friday, September 14, 2018 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.31 AM

പാകിസ്‌താനിലെ കസൗര്‍ പീഡനക്കേസ്‌ പ്രതിക്ക്‌ 12 വധശിക്ഷകള്‍ കൂടി

ലാഹോര്‍: ഏഴുവയസുകാരിയെ ബലാത്സംഗംചെയ്‌തു കൊലപ്പെടുത്തിയ കസൗര്‍ കേസിലെ പ്രതിക്ക്‌ മറ്റു മൂന്നു കേസുകളില്‍ 12 വധശിക്ഷകൂടി വിധിച്ച്‌ പാക്‌ കോടതി. 23 വയസുകാരനായ ഇമ്രാന്‍ അലിക്കാണ്‌ പ്രത്യേക ഭീകരവിരുദ്ധ കോടതി(എ.ടി.സി) 12 വധശിക്ഷകള്‍ കൂടി വിധിച്ചത്‌. ഇതിനുപുറമേ 60 ലക്ഷം രൂപ പിഴയടയ്‌ക്കണമെന്നും വിധിയിലുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിലാണ്‌ എ.ടി.സി. ജഡ്‌ജി സജ്‌ജാദ്‌ അഹമ്മദ്‌ ശിക്ഷ വിധിച്ചത്‌.
കസൗര്‍ കേസില്‍ ഇയാള്‍ക്ക്‌ നാലു വധശിക്ഷയാണു വിധിച്ചത്‌. ഇതിനുപുറമേ ഒരു ജീവപര്യന്തം തടവും 41 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പാകിസ്‌താനില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച കസൗര്‍ കേസിലെ പ്രതിയായ ഇമ്രാന്‍ അലി, ഒമ്പതു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തശേഷം കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയിരുന്നു. വിധിയില്‍ തൃപ്‌തിയുണ്ടെന്ന്‌ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. എന്നാല്‍, തൂക്കിക്കൊല്ലുന്നതിനു പകരം പ്രതിയെ കല്ലെറിഞ്ഞുകൊല്ലുകയാണു വേണ്ടതെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, പൊതുജനമധ്യത്തില്‍ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കുട്ടികളിലൊരാളുടെ പിതാവ്‌ അടുത്തിടെ ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. വിചാരണ നീതിയുക്‌തമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വധശിക്ഷയ്‌ക്കെതിരേ ഇമ്രാന്‍ അലി നല്‍കിയ ഹര്‍ജി നേരത്തേ ലാഹോര്‍ ഹൈക്കോടതി തള്ളിയിരുന്നു.

Ads by Google
Monday 06 Aug 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW