Saturday, November 17, 2018 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 12.41 PM

പത്ത് മിനിറ്റിനുള്ളില്‍ അഞ്ച് റാഗി ബോളുകളും പത്ത് ചോളം റോട്ടികളും കഴിച്ച് തീറ്റമത്സരം; വിജയിച്ചത് ഈ 49കാരന്‍

uploads/news/2018/08/239130/bangaluru.jpg
image courtesy; times of india

ബംഗലൂരൂ: പത്തുമിനിറ്റിനുള്ളില്‍ പത്ത് ചോളം റോട്ടികളും അഞ്ച് റാഗീ ഉണ്ടകളും കഴിക്കുകയെന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. എന്നാല്‍, 49 വയസ്സുകാരനായ ശാന്തപ്പക്ക് അതൊരു ചായകുടിക്കുന്നതുപോലെ അനായാസമാണ്.

ശനിയാഴ്ച ബാസവഗുടിയിലെ അപ്പാജി ക്യാന്റീനിലാണ് ഇത്തരത്തിലൊരു മത്സരം അരങ്ങേറിയത്. മത്സരത്തില്‍ ശാന്തപ്പ തനിക്കൊപ്പം മത്സരിച്ച ഒന്‍പതുപേരേ അനായാസം പരാജയപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ ജയിച്ചാല്‍ 5000 രൂപയും 30 ദിവസത്തെ സൗജന്യ ഭക്ഷണവുമാണ് അപ്പാജി ക്യാന്റീന്റെ സമ്മാനം.

വെള്ളിയാഴ്ച രാത്രിയാണ് ശാന്തപ്പ മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി വിളിക്കുന്നത്. എന്നാല്‍, രജിസ്രട്രേഷന്‍ പൂര്‍ണമായിരുന്നു തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട ഒരാള്‍ എത്താതിരുന്നതിനെതുടര്‍ന്നാണ് ശാന്തപ്പക്ക് മത്സരിക്കാന്‍ കഴിഞ്ഞത്.

റാഗി ഉണ്ടകള്‍ തനിക്ക് എളുപ്പത്തില്‍ കഴിക്കാന്‍ സാധിക്കും, എന്നാല്‍ റൊട്ടിയുടെ കൂടെ കഴിക്കുന്നത് അങ്ങിനെയല്ല. നാല് മിനിറ്റുകൊണ്ട് റാഗി ഉണ്ടകള്‍ കഴിച്ചുവെന്നും ശാന്തപ്പ പറഞ്ഞു. 200 ഗ്രാമുള്ള റാഗീ ബോളുകള്‍ കഴിച്ചുതീര്‍ക്കാന്‍ നാലുമിനിറ്റ് മാത്രമെടുത്തപ്പോള്‍ ആറുമിനിറ്റുകൊണ്ട് പത്തു റൊട്ടികളും കഴിച്ചുതീര്‍ത്ത് മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW