Monday, August 13, 2018 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 09.25 AM

കികി ചലഞ്ചിലെ വിജയികള്‍ ഈ കര്‍ഷകരെന്ന് സോഷ്യല്‍ മീഡിയ, വൈറലായി യുവകര്‍ഷകരുടെ കികി ചലഞ്ച്

kiki challenge

ഹൈദരാബാദ്: ലോകമെമ്പാടും വൈറലായിരിക്കുന്ന ഒന്നാണ് കികി ചലഞ്ച്. ഓടുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി വാഹനത്തിനൊപ്പം നീങ്ങി നൃത്തം ചെയ്ത ശേഷം വാഹനത്തില്‍ തന്നെ തിരികെ കയറുന്നതാണ് ചലഞ്ച്. പല സുന്ദരികളും ചലഞ്ചില്‍ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും താരമായിരിക്കുന്നത് രണ്ട് കര്‍ഷകരാണ്. ഇവരുടെ വ്യത്യസ്തമായ കികി ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

24 കാരനായ അനില്‍ കുമാറും 28 കാരനായ പില്ലി തിരുപതിയുമാണ് കികി ചലഞ്ചിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും മനം കവര്‍ന്നത്. പാടത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കുന്നതിന്റെ ഇടയിലായിരുന്നു ഇവര്‍ കികി ചലഞ്ച് നടത്തിയത്. നിരവധി പേരാണ് ഇത് കണ്ടത്. കൊമേഡിയനായ ട്രെവോര്‍ നോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും കികി ചലഞ്ച് വിജയികള്‍ എന്ന് കുറിക്കുകയും ചെയ്തു. ബോളിവുഡ് താരം വിവേക് ഒബ്രോയിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ ശ്രീരാം ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ 'മൈ വില്ലേജ് ഷോ'യില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒടുന്ന വാഹനങ്ങളില്‍ നിന്നും ഇറങ്ങി ഇത്തരത്തിലെ അപകടകരമായ ചലഞ്ചിന് മുതിരരുതെന്ന് പോലീസ് താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് ശ്രീരാം അനിലിനോടും തിരുപതിയോടും ഇതേക്കുറിച്ച് സംസാരിക്കുകയും അപകടമില്ലാത്ത ഒന്ന് ചെയ്യാന്‍ തീരുമനിക്കുകയുമായിരുന്നു.

മൂന്ന് പേരുടെയും ആലോചനയ്ക്ക് ഒടുവിലാണ് നിലം ഉഴുതുകൊണ്ട് കികി ചലഞ്ച് നടത്താം എന്ന ആശയത്തിലെത്തിയത്. സംഭവത്തിന്റെ വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW