Saturday, September 08, 2018 Last Updated 56 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 08.32 AM

ക്രൂര ബലാത്സംഗത്തിനിരയായ ദുരനുഭവം പങ്കുവെച്ച് യുവതി

RAPE

ന്യൂകാസ്റ്റില്‍ഃ ക്രൂര ബലാത്സംഗത്തിനിരയായ ദുരനുഭവം പങ്കു വെച്ചിരിക്കുയാണ് ലൗറ കുറെര്‍ എന്ന യുവതി. മാസങ്ങള്‍ക്ക് മുമ്പ് ന്യൂകാസ്റ്റില്‍ വെച്ചാണ് 25കാരിയായ ലൗറ കൂട്ടബലാത്സംഗത്തിനിരയായത്. എന്‍എച്ച്എസ് വര്‍ക്കറായ യുവതി ക്ലബ്ബില്‍ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്ന ലൗറയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

ബോധവതിയായപ്പോള്‍ പരിചയമില്ലാത്ത മുറിയിലായിരുന്നു ലൗറ. താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ലൗറ തന്റെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ലൗറയെ പീഡനത്തിന് ഇരയാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് ചാര്‍ജ്ജ് ചെയ്തിരുന്നില്ല.

ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്നും തനിക്ക് സംഭവിച്ചതു പോലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളോടൊപ്പം അവരുടെ നീതിക്കുവേണ്ടി പോരാടാനാണ് തന്റെ തീരുമാനമെന്ന് ലൗറ പറഞ്ഞു. തന്നെ രണ്ട് യുവാക്കളാണ് പീഡിപ്പിച്ചതെന്ന് ലൗറ വ്യക്തമാക്കി. രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഇവര്‍ക്കെതിരെ പിന്നീട് കേസൊന്നും ചാര്‍ജ്ജ് ചെയ്തില്ല. താന്‍ അനുഭവിച്ചത് വളരെ വലിയ ദുരന്തമാണെന്നും. തനിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ലെന്നും ലൗറ പറഞ്ഞു.

തന്നെ പോലെ പീഡനത്തിനും ആക്രമണത്തിനും ഇരയായവര്‍ക്കു വേണ്ടി ഒരു ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് ഇപ്പോള്‍ ലൗറ പ്രവര്‍ത്തിക്കുന്നത്. ലൗറ കുറെര്‍ സ്പാര്‍ക്കിള്‍ ഫൗണ്ടേന്‍ എന്നാണ് ഇതിന്റെ പേര്. എന്‍എച്ച്എസിന്റെ പ്രോഗ്രാം മാനേജറായാണ് ലൗറ ജോലി ചെയ്യുന്നത്. എന്നാല്‍ ഭാവിയില്‍ സ്പാര്‍ക്കിളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ലൗറ തീരുമാനിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW