Saturday, September 08, 2018 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 08.21 AM

ദൈവ ഭക്തിയുള്ള പാവം പയ്യനായിരുന്നു അവന്‍, പക്ഷേ അവര്‍ വഴിതെറ്റിച്ചു: ഉസാമ ബിന്‍ലാദന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി അമ്മ

uploads/news/2018/08/239100/bin-laden.jpg

ജിദ്ധ: ആരൊക്കെ തള്ളി പറഞ്ഞാലും, എത്ര വലിയ തെറ്റുകള്‍ ചെയ്താലും സ്‌നേഹം നല്‍കാന്‍ കഴിയുന്നത് സ്വന്തം അമ്മയ്ക്ക് മാത്രമാണ്. ഉള്ളിന്റെയുള്ളില്‍ മക്കള്‍ക്കായി അവര്‍ നല്‍കിയ ഇടം ഒരിക്കലും തകര്‍ക്കാന്‍ കഴിയില്ല. ലോകം കൊടുംഭീകരനെന്ന് വിശേഷിപ്പിക്കുന്ന ഉസാമ ബിന്‍ലാദന്റെ കാര്യത്തിലും ഇതങ്ങനെ തന്നെയാണ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകം തീവ്രവാദിയായി കാണുന്ന ബിന്‍ലാദന്റെ മറ്റൊരു മുഖം അമ്മ ആലിയ ഖാനെം വെളിപ്പെടുത്തിയത്. മകന്റെ ഓര്‍മ്മയ്ക്കായ് വീട്ടില്‍ ലാദന്റെ ചിത്രവും വെച്ചിട്ടുണ്ട് ആദ്യമായാണ് ഉസാമയുടെ അമ്മ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.

'കുട്ടിക്കാലത്ത് നാണം കുണുങ്ങി പയ്യനായിരുന്നു ഉസാമ. ദൈവ ഭക്തനുമായിരുന്നു. 20-ാം വയസ്സില്‍ ജിദ്ധയിലെ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രം പഠിക്കവേയാണ് അവന്‍ വഴിതെറ്റിയത്. മുസ്ലീം ബ്രദര്‍ഹുഡ് അംഗവും അല്‍ക്വയ്ദയുടെ ആത്മീയഗുരുവുമായ അബ്ദുള്ള അസാമിനെ ഇവിടെവെച്ച് പരിചയപ്പെട്ടു. അയാളും അയാളുടെ അനുയായികളും ചേര്‍ന്ന് അവനെ ബ്രയിന്‍വാഷ് ചെയ്ത് മാറ്റികളയുകയായിരുന്നു' ആലിയ പറഞ്ഞു.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിറ്റേ ദിവസം തന്നെ അതിന് പിന്നില്‍ ഉസാമയാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നെന്ന് സഹോദരന്‍ അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇത് തെളിഞ്ഞതോടെ സൗദി ഭരണകൂടം ബിന്‍ലാദന്‍ കുടുംബത്തെ കര്‍ശന നിരീക്ഷണത്തിലാക്കി നിയന്ത്രണങ്ങളേര്‍പ്പെടുത്തി. സൗദിക്ക് പുറത്തേയ്ക്ക് കടക്കാന്‍ പോലും അനുവാദമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടത് അടുത്ത കാലത്ത് മാത്രമാണ്. അബാട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ 2011ല്‍ യുഎസ് സേന രഹസ്യ ഓപ്പറേഷനിലൂടെ വധിച്ചതിന് ശേഷം കുടുംബത്തിന്റെ മേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്.

സൗദിയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് ബിന്‍ലാദന്‍ കുടുംബം. വന്‍ ബിസ്സിനസ്സ് സാമ്രാജ്യങ്ങള്‍ക്കുടമയാണിവര്‍. രാജകുടുംബത്തെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കൊട്ടാര സദൃശ്യമായ വലിയ ബംാവിലാണ് അമ്മ ആലിയ താമസിക്കുന്നത്. വിദ്യാസമ്പന്നരും ധനികരും ബിസ്സിനസ് ഉടമകളുമുളള ബിന്‍ലാദന്‍ കുടുംബത്തില്‍ ചീത്ത പേര് കേള്‍പ്പിച്ചത് ഉസാമ മാത്രമാണ്.

Ads by Google
Sunday 05 Aug 2018 08.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW