Friday, November 16, 2018 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 07.57 AM

‘ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിന്?’ രാജിവയ്ക്കാന്‍ മോഹന്‍ലാല്‍; അമ്മയില്‍ തമ്മിലടി രൂക്ഷം

amma

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയില്‍ തമ്മിലടി രൂക്ഷം എന്ന് വിവരം. കേസില്‍ കക്ഷി ചേരാനുള്ള അമ്മയുടെ തീരുമാനം സംഘടനയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇട വെച്ചിരിക്കുന്നത്. ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്ന് ദിലീപിനെ ഉദ്ദേശിച്ച് ഒരു ഘട്ടത്തില്‍ അമ്മയുടെ അധ്യക്ഷനായ മോഹന്‍ലാല്‍ ചോദിച്ചതായാണ് വിവരം.

മോഹന്‍ലാലിന്റെ അനുമതിയോടെയാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയും ഹണി റോസും കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗമാണ് ഇതിനുള്ള രേഖകള്‍ തയ്യാറാക്കിയത്. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്നും സമൂഹത്തില്‍ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹന്‍ലാല് മുന്നോട്ട് വെച്ചിരുന്നു.

പുതിയ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടാണെടുത്തത്. ഇതിനിടെ നാല് നടിമാര്‍ രാജിവെച്ചത് അമ്മയ്ക്ക് വലിയ തിരിച്ചടിയായി. ഇതില്‍ നിന്നും കരകയറാന്‍ കൂടിയാലോചനകള്‍ സജീവമായിരുന്നു.

ഇതിനിടെ കേസില്‍ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂരിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതറിഞ്ഞ ദിലീപ് സര്‍ക്കാര്‍ സ്വാധീനമുള്ള മുതിര്‍ന്ന അംഗത്തിന്റെ കൂട്ട് പിടിച്ച് രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള കാര്യങ്ങള്‍ ഇദ്ദേഹം നേരിട്ട് ചെയ്തു. ഇതോടെ തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെടുന്നുവെന്നറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനായി. രാജി പോലും പ്രഖ്യാപിച്ചു. പിന്നീട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ ലാല്‍ രാജിയില്‍ നിന്നും പിന്മാറുകയയാിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW