Saturday, November 17, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.58 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/08/239093/azcha.jpg

അശ്വതി: മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. കലാരംഗത്ത്‌ ശോഭിക്കും.

ഭരണി: വിദേശജോലികളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ നഷ്‌ടങ്ങള്‍ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‌കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

കാര്‍ത്തിക: കടം നല്‍കിയ പണം തിരികെ ലഭിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

രോഹിണി: മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം. ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹകാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ വാഹനം വാങ്ങാന്‍ നടപടികള്‍ തുടങ്ങും. ദാമ്പത്യപരമായ അസ്വസ്‌ഥത ശമിക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌.

മകയിരം: ബിസിനസ്സില്‍ വിജയം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ രോഗദുരിതം.

തിരുവാതിര: അനാരോഗ്യത്തി ല്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്തംപ്രയത്നംകൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. പ്രവര്‍ത്തന മികവിന്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്‌. ധനാഗമ മാര്‍ഗങ്ങള്‍ പുഷ്‌ടിപ്പെടും. അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗാരിഷ്‌ടതകള്‍.

പുണര്‍തം: വാഹനലാഭത്തിനു യോഗം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ്‌ കടം നല്‌കിയിരുന്നു പണംതിരികെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും.

പൂയം: മനസിന്റെ അസ്വസ്‌ഥത മാറി ശാന്തമാകും. ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. സ്വകുടുംബത്തില്‍നിന്ന്‌ മികച്ച പിന്തുണ ലഭിക്കും. പണമിടപാടുകളില്‍ നേട്ടം. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച കുറയ്‌ക്കാന്‍ സാധിക്കും. തൊഴിലന്വേഷണങ്ങളില്‍ വിജയം. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടാന്‍ സാധ്യത.

ആയില്യം: വ്യവഹാരങ്ങളില്‍ എതിരാളികള്‍ക്ക്‌ മേല്‍വിജയം കൈവരിക്കും. മനസിനു സുഖം നല്‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധസേവയെത്തുടര്‍ന്ന്‌ രോഗശമനം. പുതിയവീടു വാങ്ങാനുള്ള ശ്രമത്തില്‍ തീരുമാനമെടുക്കും.

മകം: തിരികെക്കിട്ടാനുണ്ടായിരുന്ന ധനം ലഭിക്കും. പുതിയ ഇലക്‌ട്രോണിക്‌, ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധന. ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ നേട്ടം. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം, ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്‌ടിപ്പെടും.

പൂരം: ഔദ്യോഗികരംഗത്ത്‌ അംഗീകാരം നേടും. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനമെടുക്കും.

ഉത്രം: പൊതുപ്രവര്‍ത്തനരംഗത്ത്‌ വിജയം. വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും.കാലാവസ്‌ഥാ ജന്യരോഗങ്ങള്‍ പിടിപെടാം.

അത്തം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

ചിത്തിര : തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിനു സന്തോഷം നല്‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും.

ചോതി: അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം സാധിക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബബന്ധങ്ങള്‍ അടുക്കും. മനസ്സില്‍ സന്തോഷ വര്‍ദ്ധന.

വിശാഖം: ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. ഭൂമി വാങ്ങുന്നതിന്‌ അഡ്വാന്‍സ്‌ നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ജോലി ലഭിക്കും. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. വ്യാപാര വിജയം. ആഭരണങ്ങള്‍ വാങ്ങാന്‍ യോഗം.

അനിഴം: സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്‌തികരമാകും. പ്രണയസാഫല്യമുണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ആഡംബരവസ്‌തുക്കള്‍, വിലപിടിപ്പുള്ള വസ്‌തുക്കള്‍ എന്നിവ ഉപഹാരമായി ലഭിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

തൃക്കേട്ട: പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. സുഹൃദ്‌ബന്ധങ്ങള്‍ വഴി നേട്ടം കുടുംബസുഖം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളില്‍ ശ്രദ്ധിക്കുക. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.

മൂലം: ഔദ്യോഗികരംഗത്ത്‌ ഉദ്ദേശിച്ച നേട്ടങ്ങള്‍ ഉണ്ടാവില്ല. ഒന്നിലധികം തവണ ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങള്‍ മുഖേന ബുദ്ധിമുട്ടുകള്‍. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും. സന്താനങ്ങള്‍മൂലം മനോവിഷമം.

പൂരാടം: വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. ആലോചനയില്ലാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലത്താല്‍ വിഷമിക്കും. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

ഉത്രാടം: മേലുദ്യോഗസ്‌ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം മനസ്സിന്‌ ബലം നല്‍കും. ജോലിയില്‍ താല്‌പര്യം വര്‍ധിക്കും. ശത്രുക്കള്‍ക്കു മേല്‍ വിജയം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. ബന്ധുഗുണം വര്‍ദ്ധിക്കും.

തിരുവോണം: പരീക്ഷകളില്‍ ഉന്നതവിജയം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. പ്രണയബന്ധങ്ങള്‍ അംഗീകാരം ലഭിക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. മാനസിക അസ്വസ്‌ഥതകള്‍ ശമിക്കും. ഉദരവ്യാധികളില്‍നിന്നു മോചനം.

അവിട്ടം: സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. തൊഴില്‍ചെയ്യുന്ന സ്‌ഥാപനത്തില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാദ്ധ്യതകള്‍ ഒരുപരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. ഇരുചക്രവാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. വാതജന്യ രോഗങ്ങള്‍ മൂലം വിഷമിക്കും.

ചതയം: പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക്‌ അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങള്‍ കൈക്കൊള്ളും. ബന്ധുജനസന്ദര്‍ശനം. ഭൂമി വില്‍പ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങള്‍ക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകള്‍ നേരിടും.

പൂരൂരുട്ടാതി: സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളില്‍നിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത്‌ ഉയര്‍ച്ച, സ്‌ഥലംമാറ്റം എന്നിവയ്‌ക്കു സാധ്യത. ബന്ധുക്കള്‍വഴി നേട്ടം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ സാധിക്കും.

ഉത്രട്ടാതി: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. ബിസിനസ്സില്‍ മികച്ചവിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. കലാരംഗത്ത്‌ മികവു പുലര്‍ത്തും. ആരോഗ്യ വിഷമതകള്‍ ശമിക്കും.

രേവതി: മനസുഖം വര്‍ദ്ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന്‌ ധനലാഭം. ഭവനം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. വാഹനം വാങ്ങാനുള്ള തീരുമാനമെടുക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കള്‍വഴി നേട്ടമുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 05 Aug 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW