Wednesday, November 14, 2018 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.53 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലകം

പട്ടികജാതി/പട്ടിക വര്‍ണ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക അലോട്ട്‌മെന്റിന്‌ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ഈ മാസം 6 മുതല്‍ 7 വരെ; എസ്‌.സി./എസ്‌.ടി. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ ആഗസ്‌റ്റ് 10ന്‌ പ്രസിദ്ധീകരിക്കും
എം.ജി. സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജുകളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌.
ഇതിനായി ഈ മാസം 6 മുതല്‍ 7 വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാവുന്നതാണ്‌. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്‌.സി./എസ്‌.ടി. അപേക്ഷകര്‍ക്കും വേണ്ടി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ ന്ദന്ദന്ദ.്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരായിരിക്കും. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകന്‌ താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌.
മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ ആഗസ്‌റ്റ് 6ന്‌ പ്രസിദ്ധീകരിക്കും. സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് ആഗസ്‌റ്റ് 10ന്‌ പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. പ്രത്യേക അലോട്ട്‌മെന്റ്‌ സ്‌പോട്‌ അലോട്ട്‌മെന്റല്ല. ഒന്നാം സെമസ്‌റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രുമകളിലെ ക്ലാസുകള്‍ ആഗസ്‌റ്റ് 6ന്‌ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി - സ്‌പെഷ്യല്‍ ബാച്ച്‌) മെയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ആഗസ്‌റ്റ് 6 മുതല്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
നാലാം സെമസ്‌റ്റര്‍ ഡി.ഡി.എം.സി.എ. മെയ്‌/ജൂണ്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ആഗസ്‌റ്റ് 6 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

Ads by Google
Sunday 05 Aug 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW