അതിരമ്പുഴ(കോട്ടയം): ആരാധന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്ക ദ് ഷന്താളിന്റെ നാമകരണ നടപടികള്‍ക്ക് ഒൗദ്യോഗിക തുടക്കം. അതിരമ്പുഴ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്കു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്കി. ആരാധനാ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്സ് പെരുമ്പനാനി, അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, റവ. ഡോ. ജോസഫ് കൊല്ലാറ, റവ.ഡോ.ടോം പുത്തന്‍കളം തുടങ്ങിയവര്‍ നേതൃത്വം നല്കി.