Sunday, November 18, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.50 AM

ആധ്യാത്മിക-ഭൗതിക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന രാമായണം

uploads/news/2018/08/239087/re4.jpg

ധര്‍മാര്‍ഥ കാമ മോക്ഷാണാമുപദേശ സമന്വിതം
പൂര്‍വ വൃത്തം കഥായുക്‌തം ഇതിഹാസം പ്രചക്ഷതേ

ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്ന കഥായുക്‌തമായ പൂര്‍വചരിത്രമാണ്‌ രാമായണത്തിന്റെ ഇതിവൃത്തം. രാമായണം, മഹാഭാരതം എന്നീ ഉത്തമ ഗ്രന്ഥങ്ങളെ ഇതിഹാസമെന്നു പ്രകീര്‍ത്തിക്കാനുളള പ്രധാന കാരണവും ഇതു തന്നെയാണ്‌.

പുരുഷാര്‍ഥങ്ങള്‍ നേടാനുതകുന്നതാണു രാമായണം. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മോക്ഷമെന്ന ലക്ഷ്യത്തിനു പ്രയോജനപ്രദമായി ഇതില്‍ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്നു തോന്നുന്ന പലതും ഏകത്വത്തിന്‌ പ്രയോജനപ്പെടുന്ന അവസ്‌ഥാ വിശേഷം രാമായണത്തിനുണ്ട്‌. അനുഗ്രഹവും നിഗ്രഹവും ധര്‍മ്മത്തിന്‌ പ്രയോജനപ്പെടുന്ന അനുഭവങ്ങളാണ്‌.

രാമായണത്തിലെ വേദാന്തംനാനാത്വത്തില്‍ അധിഷ്‌ഠിതമായ ഏകത്വമാണ്‌ രാമായണത്തിലെ ദര്‍ശനം. അയോധ്യാ രാമനും ആത്മാരാമനും രണ്ടല്ലെന്നു സിദ്ധാന്തിക്കുന്നതിലൂടെ പ്രകൃതി സ്വരൂപവും ആത്മസ്വരൂപവും ഒന്നാണെന്നു വാല്‍മീകി സമര്‍ഥിക്കുന്നു. ഭക്‌തനും ഭക്‌തദാസനും ഒന്നാണെന്നു കാണാനുളള സമദര്‍ശിത്വം രാമായണത്തിനുണ്ട്‌.

ചണ്ഡാലിക്കും ബ്രാഹ്‌മണനും ശൂദ്രനും മനീഷിക്കും സമഭാവന നല്‍കുന്ന രാമായണം, അധര്‍മ്മത്തെ അംഗീകരിക്കുന്ന ഭീരുവിനെ നിരാകരിക്കുന്നു. അജയ്യനായ ധര്‍മ്മ സമര സേനാനിയെ അഭിഷിക്‌തനാക്കുന്നു.

ഇതിഹ എന്ന വാക്കിന്‌ പാരമ്പര്യോപദേശമെന്നാണര്‍ഥം. കഥായുക്‌തമായ ഒരു പൂര്‍വ ചരിത്രകഥനസ്വഭാവമാണ്‌ ഇതിഹയ്‌ക്കുളളത്‌. പാരമ്പര്യോപദേശക്രമം കൊണ്ട്‌ പ്രസിദ്ധമായ പുരാവൃത്ത പരാമര്‍ശം ഇതിഹയ്‌ക്കുളള പ്രത്യേകതയാണ്‌.

ചരിത്രപരമായ പാരമ്പര്യം അദ്ധ്യാത്മ പശ്‌ചാത്തലമൊരുക്കുന്ന സ്വഭാവവും കൂടിച്ചേര്‍ന്ന വര്‍ണനാ ചാതുരി രാമായണ മഹാഗ്രന്ഥത്തെ ഇതിഹാസമാക്കി തീര്‍ത്തു. യഥാര്‍ഥ ആത്മീയ വേദവേദാന്തസാരം തന്നെയാണ്‌ രാമായണം. ഒരു വ്യക്‌തിയെ യഥാര്‍ഥ ആത്മസാക്ഷാത്‌കാരത്തിലേയ്‌ക്കു കൈപിടിച്ചു കയറ്റാന്‍ ഇതുപോലുതകുന്ന ഗ്രന്ഥം മറ്റൊന്നില്ല.

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW