Friday, November 16, 2018 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.22 AM

ഉത്തര കൊറിയ ആണവ പരീക്ഷണം അവസാനിപ്പിച്ചിട്ടില്ലെന്നു യു.എന്‍.

uploads/news/2018/08/238914/in3.jpg

ഐക്യരാഷ്‌ട്ര സഭ: ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. കല്‍ക്കരി, ഇരുമ്പ്‌, മത്സ്യ വിഭവങ്ങള്‍ എന്നിവ വിലക്ക്‌ ലംഘിച്ചും ഉത്തര കൊറിയ കയറ്റുമതി തുടരുകയാണെന്നും സുരക്ഷാ സമിതിയുടെ അനുവാദ സമിതി സമര്‍പ്പിച്ച 62 പേജുള്ള റിപ്പോര്‍ട്ട്‌. കയറ്റുമതിക്കു പകരം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉത്തര കൊറിയ ഇറക്കുമതി ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌.
രാജ്യാന്തര സമൂഹത്തിന്റെ കണ്ണുവെട്ടിച്ച്‌ കടലിലാണ്‌ കച്ചവടം നടക്കുന്നതെന്നും 40 ചരക്കുകപ്പലുകള്‍ ഇതിനായി രംഗത്തുണ്ടെന്നും സുരക്ഷാ സമിതിയില്‍ ആരോപണമുയര്‍ന്നു. വിലക്കുണ്ടായിട്ടും റഷ്യന്‍ ബന്ധങ്ങളുള്ള 130 കമ്പനികള്‍ ഉത്തര കൊറിയയുമായി വ്യാപാര ബന്ധം തുടരുന്നുമുണ്ട്‌. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്‌തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി കഴിഞ്ഞ ജൂണില്‍ നടത്തിയ ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ സുരക്ഷാ സമിതി പാനലിനെയും നിയോഗിച്ചു.

Ads by Google
Sunday 05 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW