Tuesday, June 18, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.22 AM

സ്വകാര്യ ബഹിരാകാശ വാഹനത്തില്‍ യാത്രയ്‌ക്ക് സുനിതാ വില്യംസും

uploads/news/2018/08/238913/in2.jpg

ഹൂസ്‌റ്റണ്‍: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ്‌ ഉള്‍പ്പെടെ ഒമ്പത്‌ ബഹിരാകാശയാത്രികരെ ആദ്യ സ്വകാര്യ ബഹിരാകാശ പേടകത്തിലുള്ള യാത്രയ്‌ക്കായി നാസ തെരഞ്ഞെടുത്തു.
അടുത്ത വര്‍ഷം നടക്കുന്ന യാത്രയ്‌ക്കുള്ള ബഹിരാകാശ വാഹനം ബോയിങ്‌, സ്‌പേസ്‌ എക്‌സ്‌ എന്നീ സ്വകാര്യവിമാന കമ്പനികളാണു നിര്‍മിക്കുന്നത്‌.
2011 ല്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ നാസാ ബഹിരാകാശ ദൗത്യസംഘത്തിലെ അംഗമായിരുന്നു സുനിതാ വില്യംസ്‌. ഇതിനുശേഷം നാസ സംഘടിപ്പിക്കുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരിക്കും അടുത്ത വര്‍ഷത്തേത്‌. ബോയിങ്‌ സിഎസ്‌ടി-100 സ്‌റ്റാര്‍െലെനര്‍, സ്‌പേസ്‌ എക്‌സ്‌ ഡ്രാഗണ്‍ ക്യാപ്‌സൂള്‍സ്‌ എന്നീ ബഹിരാകാശ വാഹനങ്ങള്‍ 2019 ല്‍ യാത്ര തിരിക്കാന്‍ അവസാനവട്ട തയാറെടുപ്പിലാണെന്നു നാസ അറിയിച്ചു.സ്വകാര്യകമ്പനികളുടെ ബഹിരാകാശ വാഹനങ്ങള്‍ക്ക്‌ യാത്രാനുമതി നല്‍കുന്നത്‌ ബഹിരാകാശപര്യവേഷണം നടത്താന്‍ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങള്‍ക്കും സഹായമാവും.

Ads by Google
Sunday 05 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW