Sunday, November 18, 2018 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.21 AM

ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ച്‌ റഷ്യയില്‍ 18 മരണം

മോസ്‌കോ: ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ച്‌ റഷ്യയില്‍ 18 പേര്‍ മരിച്ചു. വടക്കന്‍ സൈബീരിയയിലെ ഇന്ധന സ്‌റ്റേഷനിലേക്കു പോയ എം.ഐ-8 ഹെലികോപ്‌ടര്‍, മെഷീനുകളും വഹിച്ചു പോയ മറ്റൊരു ഹെലികോപ്‌ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. റണ്‍വേയില്‍നിന്നു പറന്നുയര്‍ന്ന്‌ മിനിട്ടുകള്‍ക്കുള്ളിലാണ്‌ ഇന്ധനസ്‌റ്റേഷനിലേക്കു പോയ വിമാനം അപകടത്തില്‍പ്പെട്ടത്‌. അപകടത്തിലുള്‍പ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തു. ഇടിയുടെ ആഘാതത്തില്‍ ആദ്യവിമാനത്തിനു തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. എണ്ണ സ്‌റ്റേഷനിലേക്കുള്ള ജീവനക്കാരുമായ പോയ ഹെലികോപ്‌ടറിലെ ജീവനക്കാരും യാത്രികരുമാണ്‌ കൊല്ലപ്പെട്ടത്‌. സാധാരണ കാലാവസ്‌ഥയിലുണ്ടായ അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Sunday 05 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW