Friday, September 14, 2018 Last Updated 31 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.21 AM

സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികള്‍ മരിച്ചു

അല്‍ഹസ്സ : റിയാദില്‍ നിന്നും അല്‍ഹസ്സയ്‌ക്കുള്ള യാത്രാമധ്യേ ഖുരൈസിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ രണ്ടു മലയാളികള്‍ സംഭവസ്‌ഥലത്ത്‌ മരിച്ചു. രണ്ടു പേര്‍ ഗുരുതരമായ പരുക്കുകളോടെ അല്‍ഹസ്സ കിങ്‌ ഫഹദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൊല്ലം പള്ളിമുക്ക്‌ സ്വദേശി സഹീര്‍ (30) ഉമയനെല്ലൂര്‍ സ്വദേശി ഹാഷിം (30) എന്നിവരാണ്‌ മരിച്ചത്‌. സഹീറിന്റെ ഭാര്യ റംസാന, ഹാഷിമിന്റെ ഭാര്യ തസ്‌മി. ഓരോ കുട്ടികളുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്ക്‌അപ്‌ വാന്‍ ഡിവൈഡറില്‍ തട്ടി മറിയുകയാരിരുന്നു. സഹീറും ഹാഷിമും സംഭവസ്‌ഥലത്തു മരിച്ചു. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സന്‍, കയം കുളം സ്വദേശി നിഷാദ്‌ എന്നിവര്‍ അല ഹസ്സ കിങ്‌ ഫഹദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ അല്‍ഹസ്സ സന്ദര്‍ശനത്തിനായി റിയാദില്‍നിന്ന്‌ വെള്ളിയാഴ്‌ച പുറപ്പെട്ടതാണ്‌. തുടര്‍ നടപടികള്‍ക്ക്‌ അല്‍ഹസ്സ നവോദയ സാമൂഹിക ക്ഷേമ കണ്‍വീനര്‍ ചന്ദ്രബാബു കടയ്‌ക്കല്‍ നേതൃത്വം നല്‍കുന്നു.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Sunday 05 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW