Sunday, November 18, 2018 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.21 AM

യാത്രികന്‍ കോക്‌പിറ്റില്‍ അതിക്രമിച്ചു കയറി; എയര്‍ ഇന്ത്യ വിമാനം മിലാനില്‍ തിരികെയിറക്കി

മിലാന്‍: യാത്രികന്‍ കോക്‌പിറ്റിലേക്കു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്‌ ഇറ്റലിയില്‍ അടിയന്തരലാന്‍ഡിങ്‌.
മിലാന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞമാസം രണ്ടിനു നടന്ന സംഭവം കഴിഞ്ഞദിവസമാണ്‌ പുറത്തായത്‌. ഇന്ത്യന്‍ വംശജനായ ഗുര്‍പ്രീത്‌ സിങ്ങെന്ന യാത്രക്കാരനാണ്‌ കോക്‌പിറ്റിലേക്ക്‌ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്‌. ഇതേത്തുടര്‍ന്ന്‌ പറന്നുയര്‍ന്ന്‌ അരമണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യ-138 വിമാനം തിരികെയിറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
സിങ്ങിനെ പോലീസിനു കൈമാറിയശേഷം രണ്ടരമണിക്കൂറോളം വൈകിയാണ്‌ വീണ്ടും വിമാനം പുറപ്പെട്ടത്‌. ജീവനക്കാരടക്കം 250 പേരാണു വിമാനത്തിലുണ്ടായിരുന്നത്‌.

Ads by Google
Sunday 05 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW