ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴയില്‍ 20 പേര് മരിച്ചു.
എട്ടു പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും 8,700 വീടുകള്‍ തകര്‍ന്നു. ഫാമുകള്‍, റോഡ്, വൈദ്യുതി, വാര്‍ത്ത വിനിമയബന്ധമടക്കം തകര്‍ന്നു. പ്രളയബാധിത മേഖലകളില്‍നിന്നു നിരവധിപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.