Monday, February 11, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 04.19 PM

ആയുര്‍വേദത്തില്‍ രക്തസമ്മര്‍ദം കുറയാന്‍ എന്താണ് മാര്‍ഗം?

കര്‍ക്കിടകമാസമാണ് ആയുര്‍വ്വേദ ചികിത്സകള്‍ക്ക് ഏറ്റവും ഉത്തമമെന്നാണ് പറയപ്പെടുന്നത്. ചില മരുന്നുകളെക്കുറിച്ചറിയാം...
uploads/news/2018/08/238882/karkidamayurveda040818a.jpg

*** ബി.പി നിയന്ത്രിക്കുവാന്‍

എനിക്ക് 45 വയസ്. കടുത്ത രക്തസമ്മര്‍ദമാണ് എന്നെ അലട്ടുന്ന പ്രശ്‌നം. ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചപ്പോള്‍ അലര്‍ജി ഉണ്ടായി. അതുകൊണ്ട് ആ മരുന്നുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി. ആയുര്‍വേദ മരുന്ന് കഴിച്ചാല്‍ രക്തസമ്മര്‍ദം കുറയുമെന്ന് വായിച്ചിട്ടുണ്ട്. ആയുര്‍വേദത്തില്‍ രക്തസമ്മര്‍ദം കുറയാന്‍ എന്താണ് മാര്‍ഗം?
----- സാജു തോമസ്, കോഴഞ്ചേരി

രക്തസമ്മര്‍ദം മരുന്നുകള്‍ കഴിച്ച് നിയന്ത്രിച്ചില്ലെങ്കില്‍ പല സങ്കീര്‍ണ അവസ്ഥകളിലേക്കും കടക്കാനിടയുണ്ട്. അതിനാല്‍ അലര്‍ജിയുള്ള മരുന്നു മാറ്റി എത്രയും വേഗം പുതിയ മരുന്നു കഴിച്ചു തുടങ്ങുക.

ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ആവണക്കിന്‍ വേര്, അമല്‍പ്പൊരിവേര്, കുറുന്തോട്ടിവേര്, ഞെരിഞ്ഞില്‍, ഓരിലവേര് ഇവ 10 ഗ്രാം വീതമെടുത്ത് കഴുകി ചതച്ച് 750 മില്ലി വെള്ളത്തില്‍ കഷായം വച്ച് വറ്റിച്ച് 200 മില്ലി ആക്കുക. ഇത് അരിച്ചെടുത്ത് 50 മില്ലി വീതം രാവിലെയും വൈകുന്നേരവും ഓരോ ധന്വന്തരം ഗുളിക അരച്ചുചേര്‍ത്ത് സേവിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW