Friday, June 21, 2019 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 03.51 PM

സൈബര്‍ ലോകം വില്ലനാകുമോ ?

''സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന കുരുന്നുകള്‍ക്ക്് നല്ലതും ചീത്തയും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ?''
uploads/news/2018/08/238877/parentingCyber040818a.jpg

ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണുണ്ട്. എനിക്ക് മാത്രം ഇല്ല. പ്രോജക്ടിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ഞാന്‍ കൂട്ടുകാരുടെ കാലു പിടിക്കണം. അച്ഛനോട് എത്ര നാളായി ഞാന്‍ പറയുന്നു, ഒരു ഫോണ്‍ വേണമെന്ന്.. മാതാപിതാക്കളോട് സ്ഥിരമായി പരാതി പറയുന്ന ഇന്നത്തെ തലമുറയുടെ പരിഭവം ഇങ്ങനെ പോകുന്നു.

നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ കയറിയിറങ്ങി പഠനാവശ്യത്തിനുള്ള ബുക്കുകളെല്ലാം അരിച്ചുപെറുക്കി വായിക്കുന്ന കാലമൊക്കെ എങ്ങോ പോയ് മറഞ്ഞു. ഇന്ന് സോഷ്യല്‍ മീഡിയയാണ്
താരം. പ്രോജക്ടിനും മറ്റ് ആവശ്യങ്ങള്‍ക്കും കുട്ടികള്‍ ആശ്രയിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റിനെയാണ്.

ഇത് സമയലാഭമുണ്ടാക്കി അറിവ് നേടിത്തരുമെന്നുള്ളത് സത്യം. പക്ഷേ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഈ സൈബര്‍ ലോകം സൃഷ്ടിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് മുമ്പില്‍ വിശാലമായ സൈബര്‍ ലോകം തുറക്കും മുമ്പ് മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സോഷ്യല്‍ മീഡിയയും കുട്ടികളും


എന്റെ കുഞ്ഞിന് ഏഴ് വയസ്സേ ഉള്ളൂ. പക്ഷേ എന്നേക്കാള്‍ നന്നായി ഫോണ്‍ ഉപയോഗിക്കാന്‍ അവനറിയാം. ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റുന്നത് പോലും അവനാണ്. പുതിയൊരു ഫോണ്‍ വാങ്ങിയാല്‍ സംശയങ്ങളുമായി സമീപിക്കുന്നത് പോലും അവനെയാണ്..

ഇങ്ങനെ അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളാണധികവും. എന്നാല്‍ ഈ രീതി അത്ര നല്ലതാണോ? കളിച്ചു നടക്കേണ്ട പ്രായത്തില്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് സൈബര്‍ ലോകത്തിനടിമയാകുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണോ?

സോഷ്യല്‍ മീഡിയയ്ക്ക് ഗുണങ്ങളേറെയുണ്ട്. ആശയവിനിമയം വര്‍ദ്ധിപ്പിക്കാനും ഒറ്റ ക്ലിക്കിലൂടെ ലോകമെമ്പാടുമുള്ള കാര്യങ്ങളറിയാനും സഹായിക്കും. എന്നാല്‍ സര്‍ഗ്ഗാത്മകമായി താരതമ്യം ചെയ്യുമ്പോള്‍ തിന്മകളേറെയാണ്.

തിന്മകളേറെ...


ഗുണങ്ങള്‍ക്കുമപ്പുറം ദോഷങ്ങളേറെ സോഷ്യല്‍ മീഡിയയ്ക്കുണ്ട്. പക്വതയില്ലാത്ത പ്രായത്തില്‍ തിന്മകളിലേക്കും അതുവഴി വമ്പന്‍ ചതിക്കുഴികളിലേക്കും കുട്ടികള്‍ പെട്ടുപോകാറുണ്ട്. പല അധോലോക ഗ്യാങ്ങുകളുടേയും സാമൂഹിക വിരുദ്ധ കൂട്ടായ്മകളുടേയും തുടക്കം സോഷ്യല്‍ മീഡിയയില്‍ രൂപീകരിക്കുന്ന സൈറ്റുകളില്‍ നിന്നാണ്.

മാതാപിതാക്കളെന്ത് പറഞ്ഞാലും വാശിയും ദുശ്ശാഠ്യവും കാണിക്കുക, അനുസരണക്കേട് കാണിക്കുമ്പോള്‍ ചോദ്യം ചെയ്താല്‍ വാഗ്വാദത്തിലേര്‍പ്പെടുക, വീട്ടുകാരേക്കാളേറെ പ്രാധാന്യം ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടവര്‍ക്ക് നല്‍കുക എന്നിവയൊക്കെയാണ് വഴി തെറ്റിപ്പോകുന്നതിന്റെ ആദ്യ ചവിട്ടുപടി. നിരന്തരമായ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട്, പ്രണയത്തിലായി ഒടുവില്‍ വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ പോലും തള്ളിക്കളയുന്നവരുമുണ്ട്.

പഠനത്തിലെ പിന്നോക്കാവസ്ഥ


മദ്യവും മയക്കുമരുന്നും സൃഷ്ടിച്ചിരുന്ന പ്രശ്‌നങ്ങളേക്കാള്‍ ഒരുപടി മുകളിലാണ് സൈബര്‍ ലോകം. സ്വയമറിയാതെ സൈബര്‍ ലോകത്തിന് അടിമകളായി മാറുന്നവരാണ് പലരും. മണിക്കൂറുകളോളം ഫോ ണിലോ, കംപ്യൂട്ടറിലോ നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ച വൈകല്യങ്ങളും മാനസ്സിക വൈകല്യങ്ങളും സൃഷ്ടിച്ചേക്കാം.

ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയയുടേയും അമിത ഉപയോഗം വിഷാദരോഗത്തിലേക്കാണ് എത്തിക്കുക. ഇതുമൂലം പഠിക്കാനുള്ള താല്പര്യം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും പരീക്ഷയില്‍ മാര്‍ക്ക് കുറയുകയും ചെയ്യും.

uploads/news/2018/08/238877/parentingCyber040818.jpg

പരിഹരിക്കേണ്ടതെങ്ങനെ ?


സൈബര്‍ ലോകത്തിന് അടിമകളാകുന്ന കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്. സൈബര്‍ ലോകവുമായി പരിചയപ്പെടും മുമ്പാകണം ഈ ബോധവത്ക്കരണം.

കൃത്യസമയത്ത് പരിഹാരമാര്‍ഗ്ഗം പറഞ്ഞു കൊടുത്ത് സൈബര്‍ ലോകത്തിന്റെ ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മുന്നോട്ടുള്ള കുട്ടികളുടെ ജീവിതം സുഖകരമാകും. അതിനാല്‍ കുട്ടികള്‍ സൈബര്‍ ലോകത്തിന് അടിമപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ കഴിവതും കുട്ടിയെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക.
2. ഇടയ്ക്കിടയ്ക്ക് കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, അവര്‍ സെര്‍ച്ച് ചെയ്യുന്ന വിവരങ്ങള്‍ ഇവ എന്തെല്ലാമെന്ന് ശ്രദ്ധിക്കാം.
3. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രത്യേകം സമയം നല്‍കുക. ദിവസം ഇത്ര സമയം മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാവൂ എന്ന താക്കീത് നല്‍കുക. ബാക്കി സമയം അവര്‍ പുറത്ത് പോയി കളിക്കുകയോ പഠിക്കുകയോ ചെയ്യട്ടെ.

4. അപരിചിതരുമായുള്ള ചാറ്റിംഗ് അനുവദിക്കാതിരിക്കുക. അത് ഭാവി നശിപ്പിക്കുമെന്ന് പറയുക. ഒപ്പം ഇത്തരത്തില്‍ അപരിചിതരോട് സംസാരിച്ച് കെണിയിലകപ്പെട്ടവരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ കുട്ടികളുമായി പങ്കുവയ്ക്കുക.
5. ലൈംഗിക/പോണ്‍ സൈറ്റുകള്‍ സ്‌ക്രീനില്‍ ലഭ്യമല്ലാത്ത വിധത്തില്‍ ബ്ലോക്ക് ചെയ്തിടുക. ഇതിനായി പ്രത്യേകം പ്രോഗ്രാമുകള്‍ ലഭ്യമാണ്.
6. അക്രമം നിറഞ്ഞ ചിത്രങ്ങളും ദൃശ്യങ്ങളും കാണുകയും സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്യുന്ന സ്വഭാവം തടയുക.

7. മതപരമായ വെറുപ്പും പകയും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ കാണുന്നതിനെ നിരുത്സാഹപ്പെടുത്തുക.
8. നിയമവിരുദ്ധ പ്രവര്‍ത്തനം, ബോംബ് നിര്‍മ്മാണം, തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പു വരുത്തുക.
9. സ്‌കൂളില്‍ നിന്നിറങ്ങിയ ശേഷം കുട്ടികള്‍ രഹസ്യമായി ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

10. മാതാപിതാക്കള്‍ക്ക് സ്വന്തമായി വെബ് പേജോ, ഫെയ്‌സ്ബുക്കോ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അതില്‍ കുട്ടികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാതിരിക്കുക.
11. ഓണ്‍ലൈനില്‍ സംസാരിക്കുമ്പോള്‍ അപരിചിതരുമായി കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.

ശില്പ ശിവ വേണുഗോപാല്‍ല്‍ല്‍ല്‍

Ads by Google
Saturday 04 Aug 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW