Saturday, January 19, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 03.34 PM

ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ആത്മവിശ്വാസത്തില്‍; തെറ്റിദ്ധാരണകള്‍ നീങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിക്കാന്‍ വൈദികര്‍ക്ക് നിര്‍ദേശം

താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. സത്യം പുറത്തുവരുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നുമാണ് ബിഷപ്പ് ഫ്രാങ്കോ
Bishop franco mulaykal

ജലന്ധര്‍: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതിയില്‍ കുരുക്കുമുറുകുമ്പോഴും ഫ്രാങ്കോ നല്ല ആത്മവിശ്വാസത്തില്‍ തന്റെ പേരിലുള്ള തെറ്റിദ്ധാരണകളും മറ്റും നീങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് വൈദികരോട് ഫ്രാങ്കോ ആവശ്യപ്പെട്ടു. വൈദികരുടെ മധ്യസ്ഥനായ വി.ജോണ്‍ മരിയാ വിയാനിയുടെ തിരുന്നാളിനോട് അനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കൊപ്പം അര്‍പ്പിച്ച കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തന്റെ പേരിലുള്ള തെറ്റിദ്ധാരണകളും അബദ്ധസിദ്ധാന്തങ്ങളും നീങ്ങി അഗ്നിശുദ്ധിവരുത്തി പുറത്തുവരാന്‍ തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. എല്ലാം മാറിപ്പോകും. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. സത്യം പുറത്തുവരുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നുമാണ് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW