Wednesday, November 07, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.53 PM

ബ്രസ്സൽസ് സ്പ്രൗട്ട് ആഹാരത്തിൽ ഉൾപ്പെടുത്തണം

five Top Reasons To Include Brussels Sprouts In Your Diet

അടുത്ത കാലത്തായി, ആരോഗ്യ വാരികകളിലും ടിവിയിലെ പാചക പരിപാടികളിലും മറ്റും നമുക്ക് അത്ര പരിചയമില്ലാത്ത ബ്രസ്സൽസ് സ്പ്രൗട്ട് എന്ന പച്ചക്കറിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിരിക്കും. ഈ വിശദീകരണങ്ങൾ വിശ്വസിക്കാമോ? വിശ്വസിക്കാമെങ്കിൽ, കാബേജ് കുടുംബത്തിലെ ഈ ചെറിയ അംഗത്തെ മറ്റു പച്ചക്കറികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്താണ്?

എന്താണ് ബ്രസ്സൽസ് സ്പ്രൗട്ട് (What is Brussels sprout)?


കാഴ്ചയിൽ ചെറു കാബേജ് പോലെയുള്ള പച്ചക്കറിയാണിത്. ബെൽജിയത്തിലെ ബ്രസ്സൽസാണ് ഇതിന്റെ സ്വദേശം. ആദ്യമായി കാണുന്ന ഒരാൾ, ഇത് കാബേജിന്റെ പ്ളാസ്റ്റിക് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ചാൽപ്പോലും കുറ്റം പറയാനാവില്ല!

മെഡിറ്ററേനിയൻ വിഭവങ്ങളിൽ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. ഇന്ത്യയിൽ, ഹിമാചൽ‌ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്.

five Top Reasons To Include Brussels Sprouts In Your Diet

ഇത് ആരോഗ്യദായകമെന്ന് പറയുന്നതെന്തുകൊണ്ട് (Why is it healthy)?


നിറയെ നിരോക്സീകാരികൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രസ്സൽസ് സ്പ്രൗട്ട്സ്. കോശങ്ങൾക്ക് കേടുപറ്റുന്നതും പ്രമേഹവും മറ്റും പ്രതിരോധിക്കുന്നതിന് നിരോക്സീകാരികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒരു സെർവിംഗ് ബ്രസ്സൽ സ്പ്രൗട്ട് നല്ലൊരു പ്രോട്ടീൻ സ്രോതസ്സാണെന്നു മാത്രമല്ല, ആവശ്യത്തിനുള്ള വൈറ്റമിൻ ‘കെ’ യും ‘സി’ യും നൽകുകയും ചെയ്യുന്നു. ബി6 പോലെയുള്ള ‘ബി’ വൈറ്റമിനുകളും ഫോളിക് ആസിഡും ധാതുക്കളും നാരുകളും കുറഞ്ഞ അളവിൽ ഇതിലടങ്ങിയിട്ടുണ്ട്. കാലറി കുറഞ്ഞ ഭക്ഷണങ്ങളുടെ ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാൽസ്യം വലിച്ചെടുക്കുന്നതിന് എല്ലുകളെ സഹായിക്കുന്നത് വൈറ്റമിൻ ‘കെ’ ആണ്. ബ്രസ്സൽസ് സ്പ്രൗട്ട് എല്ലുകളുടെ വളർച്ചയ്ക്കും ശക്തിക്കും അവശ്യ ഘടകമായ കാൽസ്യത്തിന്റെ നല്ലൊരു സ്രോതസ്സുകൂടിയാണ്. രക്തസമ്മർദത്തെ താഴ്ത്താൻ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലടങ്ങിയിരിക്കുന്നു.

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കാൻ ബ്രസ്സൽ സ്പ്രൗട്ട് സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ബ്രസ്സൽസ് സ്പ്രൗട്ട് കൊളസ്ട്രോൾ നില കുറയ്ക്കാൻ, പ്രത്യേകിച്ച് പുഴുങ്ങിയെടുക്കുമ്പോൾ, സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സൾഫർ സംയുക്തമായ ഗ്ളൂകോസിനലേറ്റ് ഇതിലടങ്ങിയിരിക്കുന്നു. ലാബ് പരീക്ഷണങ്ങളിൽ ഇത് ക്യാൻസറിനെതിരെ പ്രവർത്തിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ സംയുക്തം മൂലമാണ് ഈ പച്ചക്കറിക്ക് കയ്പ് രുചി തോന്നിക്കുന്നത്.

ബ്രസ്സൽസ് സ്പ്രൗട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ-ലിപോയിക് ആസിഡ്, ഇൻസുലിൽ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നില കുറയ്ക്കുന്നതിനും പ്രമേഹരോഗികൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിരോധിക്കുന്നതിനും സഹായിക്കും. പ്രമേഹരോഗികൾ ബ്രസ്സൽസ് സ്പ്രൗട്ടുകൾ കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

five Top Reasons To Include Brussels Sprouts In Your Diet

ഇവ എങ്ങനെ കഴിക്കാം (How can they be consumed)?


രൂപത്തിൽ കാബേജിനെപ്പോലെയാണ്. എന്നാൽ, രുചി അതുപോലെയല്ല. കയ്പു രുചിയുള്ളതിനാൽ കുട്ടികൾ ഇത് ഇഷ്ടപ്പെടണമെന്നില്ല. അതേസമയം, രുചികരമായി ഇത് പാകം ചെയ്യാൻ സാധിക്കും. പുഴുങ്ങിയും തിളപ്പിച്ചും തോരനായും വറുത്തും ഇത് പാകംചെയ്യാം. മുഴുവനായോ രണ്ടായി മുറിച്ചോ ബ്രസ്സൽസ് സ്പ്രൗട്ട് വേവിക്കാവുന്നതാണ്. അച്ചാറിടാനും നല്ലതാണ്.

മറ്റു പച്ചക്കറികളെപ്പോലെതന്നെ പഴകാത്തവ നോക്കി വാങ്ങുക. നിറവും ഇലകളുടെ കട്ടിയും നോക്കിയാൽ ഇത് തിരിച്ചറിയാൻ സാധിക്കും. ചെറിയവ തെരഞ്ഞെടുക്കുക. വലിയവയ്ക്ക് കയ്പ് കൂടും. റോസ്റ്റ് ചെയ്തശേഷം നട്സ്, ചീസ്, മറ്റു പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഉപയോഗിക്കാം. തിളപ്പിക്കുന്നതു മൂലം ഇതിന്റെ പോഷകമൂല്യങ്ങൾ നഷ്ടപ്പെടുകയും സുഖകരമല്ലാത്ത രുചിയും ഗന്ധവുമുണ്ടാവുകയും ചെയ്യാം.

ഈ കുഞ്ഞൻ പച്ചക്കറിയുടെ ഗുണങ്ങൾ മനസ്സിലായിക്കാണുമല്ലോ, ഇനി അത് ഭക്ഷക്രമത്തിന്റെ ഭാഗമാക്കാം, അല്ലേ?

കടപ്പാട്: modasta.com

Ads by Google
Saturday 04 Aug 2018 12.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW