Thursday, June 20, 2019 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.48 AM

17 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ വെളിപ്പെടുത്തല്‍

teacher student

ലണ്ടന്‍: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ അധ്യാപികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. 17കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 30 കാരിയായ ദില്‍ ലമോണ്‍ടാഗ്നെ എന്ന അധ്യാപികയായിരുന്നു അറസ്റ്റിലായിരുന്നത്. എന്നാല്‍ വിചാരണയ്ക്ക് ഒടുവില്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു.

വിദ്യാര്‍ത്ഥി തന്നെയായിരുന്നു അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. ക്ലാസ് മുറിയില്‍ വെച്ചും, കാറില്‍ വെച്ചും, വീട്ടില്‍ വെച്ചും അധ്യാപികയും താനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. വിചാരണയ്ക്കിടെ ഇത് അധ്യാപിക സമ്മതിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിക്ക് അധ്യാപിക 86 മെസേജുകള്‍ അയയ്ക്കുകയും 43 ഫോണ്‍ കോളുകള്‍ ചെയ്യുകയും ചെയ്തു. ഇൗ ചോദ്യം കോടതിയില്‍ ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളെ വിളിക്കുകയും അവരുടെ കാര്യങ്ങള്‍ തിരക്കുകയും ചെയ്യുന്നത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.

വിദ്യാര്‍ത്ഥിയുടെ വൈകാരികതയും പഠനത്തിലെ ബുദ്ധിമുട്ടുകളും കുറയ്ക്കാനായിട്ടാണ് താന്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടതെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. കേസ് കൊടുത്ത വിദ്യാര്‍ത്ഥി എപ്പോഴും ഭാവനകളിലൂടെയാണ് ജീവിച്ചിരുന്നതെന്നും അവനെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അധ്യാപിക പറഞ്ഞു. വിചാരണയ്ക്ക് ഒടുവില്‍ അധ്യാപികയെ കോടതി കുറ്റ വിമുക്തയാക്കുകയും ചെയ്തു.

Ads by Google
Saturday 04 Aug 2018 11.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW