Sunday, November 18, 2018 Last Updated 20 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.30 AM

പുതിയ 4ജി ഫീച്ചർ ഫോണുമായി ഷവോമി; വില വെറും 1999 രൂപ

Xiaomi

ജിയോ ഫോണിന് വെല്ലുവിളിയുമായി ഒരു 4ജി ഫീച്ചർ ഫോണുമായി എത്തുകയാണ് ഷവോമി. മികച്ച സവിശേഷതകളും വിലയുമായാണ് ഈ ഫോൺ എത്തുന്നത്. നിലവിൽ ചൈനയിൽ മാത്രമാണ് Qin Ai എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞുഫോൺ അവതരിപ്പിച്ചിട്ടുള്ളത് ഉടൻ തന്നെ ഇന്ത്യയിലും എത്തും എന്നാണ് സൂചന.

4ജി LTE, VoLTE സവിശേഷതകളോടെയാണ് ഫോൺ എത്തുന്നത്. ഈ ഫോണിന് ചൈനയിൽ വിലയിട്ടിരിക്കുന്നത് 199 യുവാൻ (ഏകദേശം 2000 രൂപ) ആണ്. മറ്റു ഫീച്ചർ ഫോണുകളിൽ കണ്ടിട്ടില്ലാത്ത പ്രത്യേകതകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. Android OS അടിസ്ഥാനമാക്കിയ (മോക്കർ 5 OS), 17 ഭാഷകളിലേക്ക് തൽസമയ വിവർത്തനം, ക്യാമറ ഇല്ല, യൂണിവേഴ്സൽ ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, ചാർജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി USB ടൈപ്പ് സി പോർട്ട്, 1480 mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ARM Cortex ക്വാഡ് കോർ പ്രൊസസറിൽ എത്തുന്ന 1.3 ജിഗാ ഹെഡ്‌സ് ക്ലോക്ക് സ്പീഡും 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകൾ. 2.8 ഇഞ്ച് കളർ ഡിസ്പ്ളേയാണ് ഇതിനുള്ളത്. T4 കീബോർഡും ഫോണിലുണ്ട്. രണ്ടു സ്ലോട്ടുകളാണ് ഫോണിന് ഉള്ളത്. രണ്ടിലും സിം കാർഡുകൾ ഇടാം അല്ലെങ്കിൽ ഒന്നിൽ സിം കാർഡും ഒന്നിൽ മെമ്മറി കാർഡും ഇട്ടും ഉപയോഗിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW