Wednesday, November 21, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 10.54 AM

ഓണം ഓഫറുകളുമായി നോക്കിയ കേരളത്തിലേക്ക്

nokia

മികച്ച ഓണം ഓഫറുകളുമായി നോക്കിയ വരുന്നു. നോക്കിയയുടെ പുതിയ മോഡലുകള്‍ കേരളത്തില്‍ വൻ ഓഫറുകളോടെ വരുന്നു. നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നീ മോഡലുകളാണ് കേരളത്തില്‍ ഉടന്‍തന്നെ ലഭ്യമാകുന്നത്. എച്ച്‌എംഡി ഗ്ലോബലാണ് ഈ വാർത്ത പുറത്തുവിട്ടത്.

കേരളം നോക്കിയ സ്മാര്‍ട്ട് ഫോണുകളോട് എന്നും പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും എച്ച്‌എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ പറഞ്ഞു.

നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ ഫോണുകളും മികച്ച ഓഫറില്‍ ലഭ്യമാകും എന്നാണ് സൂചന.

പുതിയ സ്മാര്‍ട്ട് ഫോണുകള്‍ കേരളത്തിലെ ഉപഭോക്താക്കളോടുള്ള താല്പര്യവും പ്രാധാന്യവും കണക്കിലെടുത്താണ് ആദ്യമായി സംസ്ഥാനത്ത് അവതരിപ്പിക്കുന്നതെന്നും ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പുതിയ മോഡലുകളും ആഗസ്ത് 12 ഓടെ കേരളത്തിലെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

ഒരുമാസം നീളുന്ന വമ്ബന്‍ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നാം തിയതി മുതൽ ഓഫർ ആരംഭിക്കും. മഹീന്ദ്ര താര്‍, ആറ് എന്‍ഫീല്‍ഡ് ബൈക്കുകളും കൂടാതെ ആഴ്ച്ചതോറും എല്‍ഇഡി ടിവിയും മ്യൂസിക് സിസ്റ്റവുമാണ് ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്.

ബമ്ബര്‍ സമ്മാന ജേതാക്കളെ സെപ്റ്റംബര്‍ ആദ്യവാരം തെരഞ്ഞെടുക്കും. മാത്രമല്ല, നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW