Sunday, September 09, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 08.47 AM

ചീങ്കണ്ണി കുഞ്ഞുമായി ബിയര്‍ വാങ്ങാന്‍ കടയിലെത്തിയ യുവാവിന് സംഭവിച്ചത്(വീഡിയോ)

gator

ഫ്‌ലോറിഡ: ചീങ്കണ്ണി കുഞ്ഞിനെയും കയ്യില്‍ എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിയര്‍ വാങ്ങാനെത്തിയ യുവാവിന്റ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ പ്രതീക്ഷിക്കാത്ത പണിയായണ് യുവാവിന് കിട്ടിയത്. വീഡിയോ വൈറലായതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോബി സ്ട്രാറ്റണ്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫ്ലോറിഡയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്കാണ് റോബി ബിയര്‍ വാങ്ങാനെത്തിയത്. കാറില്‍ നിന്നിറങ്ങിയ ഇയാളുടെ കയ്യില്‍ ഒരു ചീങ്കണ്ണി കുഞ്ഞും ഉണ്ടായിരുന്നു. കടയില്‍ കയറിയ ഇയാള്‍ ബിയര്‍ ബോട്ടിലെടുത്ത് നടന്നുപോകുന്നതും വിഡിയോയില്‍ കാണാം. എതിരെ വന്ന ഒരാളോട് ചീങ്കണ്ണി ജീവനുള്ളതാണെന്നും ഇയാള്‍ പറയുന്നുണ്ട്.

വിഡിയോ തരംഗമായതോടെ ഇയാള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി ചീങ്കണ്ണിയെ കൈവശം വച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW