Tuesday, December 11, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 08.10 AM

കുറ്റം തെളിഞ്ഞാല്‍ പിഴ മദ്യം, അറിയാം ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ നിയമങ്ങള്‍

liquor fine

ധന്‍ബാദ് : കുറ്റം ചെയ്താല്‍ പിഴ വിധിക്കുക സ്വാഭാവികമാണ്. ഇന്ത്യയില്‍ പലയിടത്തും കോടതികളില്‍ അല്ലാതെ നാട്ട്കൂട്ടം ശിക്ഷ വിധിക്കുന്ന പതിവും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഝാര്‍ഖണ്ഡിലെ ചല്‍ക്കരി വില്ലേജിലെയും ശിക്ഷ വിധിക്കുന്നത് നാട്ടുകൂട്ടമാണ്. ഇവിടുത്തെ പിഴകള്‍ക്കൊരു പ്രത്യേകതയുണ്ട്. എന്ത് കുറ്റം തെളിയിക്കപ്പെട്ടാലും പിഴയായി മദ്യം നല്‍കണം. ബിര്‍ഹോര്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു പിഴ നിലനില്‍ക്കുന്നത്.

കഴിഞ്ഞ ആഴ്ച ദാലു ബിര്‍ഹോര്‍ എന്നയാള്‍ അയല്‍വാസിയുമായി വഴക്കുണ്ടാക്കിയപ്പോള്‍ ഗ്രാമത്തിലെ തലവന്‍ ദാലു ബിര്‍ഹോര്‍ കുറ്റക്കാരനാണെന്ന് പറഞ്ഞു. കൂടാതെ രണ്ട് കുപ്പി ഹരിയ എന്ന മദ്യം പിഴ അടയ്ക്കാനും നിര്‍ദ്ദേശിച്ചു. ഗ്രാമത്തിലെ പൂര്‍വ്വികര്‍ കൊണ്ടു വന്ന നിയമം ഇപ്പോഴും ഈ തലമുറയിലുള്ളവരും പിന്‍തുടര്‍ന്നുവരുന്നെന്ന് തോപ്ചാചി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ വിജയ് കുമാര്‍ വ്യക്തമാക്കി.

ബിര്‍ഹോര്‍ സമുദായത്തിലെ ആളുകള്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കോടതിയിലൊന്നും പോകാറില്ല. അവര്‍ അവരുടെ സമുദായത്തില്‍ തന്നെ പരിഹരിച്ച് തീര്‍ക്കും. ഈ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിനെ ആരും എതിര്‍ക്കാറില്ല. അടിപിടിക്ക് രണ്ട് കുപ്പി മദ്യമാണ് പിഴ, മോഷണ കുറ്റമാണെങ്കില്‍ അഞ്ച് കുപ്പി മദ്യം, അതിലും വലിയ കുറ്റമാണെങ്കില്‍ പത്ത് കുപ്പി എന്ന നിലയിലാണ് പിഴ അടയ്ക്കേണ്ടത്.

''ഗ്രാമത്തില്‍ പൊലീസുകാരുടെ ആവശ്യം ഇല്ല. കഴിഞ്ഞ 65 വര്‍ഷങ്ങളായി ഇവിടെ ഒരു പൊലീസുകാരും വന്നിട്ടില്ല. പ്രശ്നങ്ങളെല്ലാം ഞങ്ങള്‍ തന്നെ പരിഹരിക്കുകയാണ് പതിവ്'' - വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ 70 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതും നിരോധിച്ചിരിക്കുകയാണ് ഈ ഗ്രാമത്തില്‍. അരി, വെള്ളം, കാട്ടുചെടികള്‍ എന്നിവ കൊണ്ടാണ് ഹരിയ എന്ന മദ്യം ഉണ്ടാക്കുന്നത്. സമുദായത്തിലെ എല്ലാ കുടുംബവും വീട്ടില്‍ ഈ മദ്യം ഉണ്ടാക്കാറുണ്ട്. ഒരുമാസം മുന്‍പ് മോഷണ കുറ്റം ചുമത്തിയ 18കാരനായ രാഖ ബിര്‍ഹോറിക്ക് രണ്ട് കോഴിയും മൂന്ന് കുപ്പി മദ്യവും പിഴയായി നല്‍കേണ്ടി വന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW