Tuesday, July 02, 2019 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Saturday 04 Aug 2018 02.29 AM

രാമായണത്തിലെ ഭാര്യാഭര്‍തൃ ബന്ധം

uploads/news/2018/08/238792/re5.jpg

പുരാതനമെങ്കിലും മനുഷ്യനും സമ്പത്തും തമ്മിലുള്ള ബന്ധം ആധുനിക കാലഘട്ടത്തിലെ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ ഉദാഹരിക്കുമാറ്‌ രാമയണത്തില്‍ ചര്‍ച്ച ചെയ്‌തിരിക്കുന്നു. സമ്പത്തിനെ അടിസ്‌ഥാനമാക്കി മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത സമൂഹത്തിലുണ്ട്‌. തന്മൂലം ചിന്താകലുഷമായ അന്തരീക്ഷം സമൂഹത്തിന്റെ സ്വസ്‌ഥനില നശിപ്പിക്കുന്നു.

ധര്‍മമാണെങ്കിലും സ്വാര്‍ത്ഥതയ്‌ക്കു വഴിമാറിയേ തീരൂ എന്ന നിര്‍ബന്ധമാണു രാവണന്‍ പുലര്‍ത്തുന്നത്‌. സമ്പത്തും അധികാരവും സ്വാര്‍ത്ഥതയ്‌ക്കുളള ഉപകരണങ്ങളാവുന്നു. രാവണന്റെ ചിന്താഗതി ആധുനിക പശ്‌ചാത്തലത്തിലും വിരളമല്ല. ശിഥിലമാകുന്ന ഭാര്യാഭര്‍തൃബന്ധങ്ങള്‍ സ്‌ത്രീധനത്തിനും ബഹുഭാര്യാത്വത്തിനും വഴിമാറിക്കൊടുക്കുന്നു. അത്തരം സ്വാര്‍ത്ഥയ്‌ക്കുവേണ്ടി നിയമം ലംഘിക്കാനും നിര്‍മ്മിക്കാനും ആധുനികലോകം മടിച്ചിട്ടില്ല.

സമൂഹത്തെ സാരമായി ബാധിക്കുന്ന ഇത്തരം അസ്വസ്‌ഥതകള്‍ ധര്‍മ്മം കൊണ്ടും ത്യാഗം കൊണ്ടുംമാത്രമേ നിഷ്‌കാസനം ചെയ്യപ്പെടൂ.
ദശരഥന്‍ ബഹുഭാര്യനാണ്‌. എങ്കിലും അതിന്‌ ക്ലിപ്‌തവും വ്യക്‌തവുമായ ധാര്‍മികാടിത്തറയുണ്ട്‌. രാജ്യം അരാജകമാകാതിരിക്കാന്‍ അനന്തരഗാമിയെ സങ്കല്‍പിക്കുന്ന നീതിബോധമാണു ദശരഥനെ ബഹുഭാര്യനാക്കിയത്‌.

കൈകേയില്‍ പ്രത്യേക താല്‍പര്യമുളളവനായിരുന്നെങ്കിലും ഭാര്യഭര്‍തൃ സങ്കല്‍പ്പത്തിന്റെ ശാലീന ഭാവങ്ങള്‍ ദശരഥന്‍ ലംഘിച്ചിരുന്നില്ല. രാജാധികാരം ധര്‍മ്മത്തിനും നീതിബോധത്തിനും നിരക്കാത്തവണ്ണം കൈകേയിപുത്രനെ ഏല്‍പ്പിക്കാന്‍ പ്രേരണ നല്‍കിയില്ല. എങ്കിലും ബഹുഭാര്യാത്വത്തിന്റെ അസാമാന്യ ദുഃഖം ദശരഥന്‍ അനുഭവിച്ചു.

രാമസീതാരഹസ്യം പരിശുദ്ധമായ ഭാര്യാഭര്‍തൃ സങ്കല്‍പ്പത്തിന്റെ മഹത്വം വെളിവാക്കുന്നു. പ്രാണാവസാനകാലത്തും പിരിയുമോ? എന്നുളള മൈഥിലിയുടെചോദ്യം വനവാസത്തില്‍ രാമന്റെ മുമ്പേ ഗമിക്കുന്നതിനുളള സന്നദ്ധതയാണ്‌ പ്രകടമാക്കിയത്‌. ഭര്‍ത്താവിനോടുകൂടി നടക്കുമ്പോള്‍ കല്ലും മുളളും പുഷ്‌പങ്ങളായി.

ഭര്‍ത്താവിന്റെ ഉച്‌ഛിഷ്‌ട ഭോജ്യം സീതാദേവിക്ക്‌ അമൃതോപമമായി തോന്നി. വിരസതയോ വിരോധമോ ആ മാതൃകാബന്ധത്തെ ഉലച്ചില്ല. സമ്പത്തും രാജപ്രൗഢിയും ദാമ്പത്യബന്ധത്തിന്റെ മഹത്വം കുറച്ചില്ല. സുഖദുഃഖങ്ങള്‍ തുല്യമായി പങ്കിടുന്ന ആ മാതൃകാജിവിതം അനുകരണീയമാണ്‌. മറുഭാഗത്ത്‌ രാവണനുണ്ട്‌. മരണവും ജീവിതവും സ്വന്തം സുഖത്തിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു.

രാവണന്റെ സങ്കല്‍പ്പം വൈരുധ്യങ്ങള്‍ സൃഷ്‌ടിച്ചും തമ്മിലടിച്ചും സ്വാര്‍ത്ഥത നേടുന്ന രാവണന്റെ ദുര്‍വിചാരം ഓര്‍ക്കാനുളള മുന്നറിയിപ്പ്‌ രാമായണം ചര്‍ച്ച ചെയ്‌തിരിക്കുന്നു. കര്‍മ്മനിരതവും ധര്‍മ്മബദ്ധവുമായ ജീവിതത്തെ പുറംതള്ളാന്‍ രാമായണം അനുവദിക്കില്ല.

" രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാ
അയോധ്യാമടവിം വിദ്ധി, ഗച്‌ഛ തഥ യഥാ സുഖം"

എന്ന്‌ അനുഗ്രഹിക്കുന്ന മാതൃത്വത്തിന്റെ മഹനീയ സങ്കല്‍പ്പം കാലങ്ങളെ അതിജിവിച്ചു സമൂഹത്തിനു വെളിച്ചം പകരും.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW