Thursday, September 13, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 02.28 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഓണററി ബിരുദദാനം 31ന്‌

മലയാള സാഹിത്യത്തിലെ പ്രശസ്‌ത ചെറുകഥാകൃത്ത്‌ ടി. പത്മനാഭന്‍, പ്രവാസി വ്യവസായ പ്രമുഖനും എംകെ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടറുമായ എം.എ. യൂസഫലി എന്നിവര്‍ക്ക്‌ 31ന്‌ ഉച്ചയ്‌ക്ക് 12 മണിക്ക്‌ സര്‍വകലാശാലാ അസംബ്ലിഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ പി. സദാശിവം ഓണററി ഡി-ലിറ്റ്‌ ബിരുദം നല്‍കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്‌റ്റര്‍ എം.എല്‍.ഐ.എസ്‌.സി. (2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - ഡിപ്പാര്‍ട്ട്‌മെന്റ്‌ മാത്രം 2017 അഡ്‌മിഷന്‍ റഗുലര്‍ 2009 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - അഫിലിയേറ്റഡ്‌ കോളജുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌) പരീക്ഷകള്‍ 31 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ എട്ടു വരെയും 50 രൂപ പിഴയോടെ ഒന്‍പതു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വയെും സ്വീകരിക്കും. അപേക്ഷകര്‍ പേപ്പറൊന്നിന്‌ 150 രൂപ വീതം (പരമാവധി 600 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം.

പരീക്ഷാ തീയതി

ഒന്നാം സെമസ്‌റ്റര്‍ ബി.എല്‍.ഐ.എസ്‌.സി. (2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - ഡിപ്പാര്‍ട്ട്‌മെന്റ്‌ മാത്രം) പരീക്ഷകള്‍ 31 മുതല്‍ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. ബി.എ. ഇംഗ്ലീഷ്‌ (ട്രിപ്പിള്‍ മെയിന്‍, മോഡല്‍ 3) ന്യൂ സ്‌കീം 2017 അഡ്‌മിഷന്‍ റഗുലര്‍ ബിരുദ പരീക്ഷ - ജൂണ്‍ 2018-ന്റെ പ്രാക്‌ടിക്കല്‍ 13 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (യു.ജി.) കെമിസ്‌ട്രി മോഡല്‍ , , റഗുലര്‍/സപ്ലിമെന്ററി പ്രാക്‌ടിക്കല്‍ പരീക്ഷ ആറു മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടത്തും. വിദ്യാര്‍ഥികള്‍ അസല്‍ ഹാള്‍ടിക്കറ്റ്‌ സഹിതം പരീക്ഷയ്‌ക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

സംവരണ സീറ്റൊഴിവ്‌

കെ.എന്‍. രാജ്‌ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സില്‍ എം.എ. ഇക്കണോമിക്‌സില്‍ എസ്‌.സി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. യോഗ്യരായ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആറിന്‌ രാവിലെ 10 മണിക്ക്‌ അസല്‍ രേഖകളുമായി ഹാജരാകണം.

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 2018-19 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ ബയോ ടെക്‌നോളജി, ബയോകെമിസ്‌ട്രി, മൈക്രോബയോളജി എന്നീ പ്രോഗ്രാമുകളില്‍ പട്ടിക വര്‍ഗ (എസ്‌.ടി.) വിഭാഗത്തില്‍ ഓരോ ഒഴിവു വീതമുണ്ട്‌. യോഗ്യരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിന്‌ 10 മണിക്ക്‌ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസില്‍ ഹാജരാകേണ്ടതാണ്‌.

എം.എ. ഇക്കണോമിക്‌സ്‌ അന്തിമ സ്‌ഥാന പട്ടിക

2014 ജൂണില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. ഇക്കണോമിക്‌സ്‌ പ്രൈവറ്റ്‌ പരീക്ഷയുടെ അന്തിമ റാങ്ക്‌/സ്‌ഥാന പട്ടിക പ്രസിദ്ധപ്പെടുത്തി. മാല്യങ്കര എസ്‌.എന്‍.എം. കോളജിലെ പി.എം. ഹിത, സിയോമി യോഹന്നാന്‍, മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ ആര്യമോള്‍ രാജേന്ദ്രന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക്‌/സ്‌ഥാനങ്ങള്‍ നേടി.

തീസിസ്‌ സമര്‍പ്പിക്കണം

പത്താം സെമസ്‌റ്റര്‍ ബി.ആര്‍ക്‌ (റഗുലര്‍/സപ്ലിമെന്ററി) ഏപ്രില്‍ 2018 പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വിദ്യാര്‍ഥികള്‍ ആറിന്‌ നാലു മണിക്ക്‌ മുന്‍പായി തീസിസ്‌ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

സെനറ്റ്‌ പുനഃസംഘടിപ്പിച്ചു

2015-2019 കാലയളവിലെ സര്‍വകലാശാലാ സെനറ്റ്‌ പുനഃസംഘടിപ്പിച്ചു.

Ads by Google
Saturday 04 Aug 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW