Saturday, November 17, 2018 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 02.28 AM

നൂതന കോഴ്‌സുകളുമായി ജവഹര്‍ലാല്‍ നെഹ്‌റു കോളജ്‌

തൂക്കുപാലം: കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനോടെ ഇടുക്കി കട്ടപ്പന- തൂക്കുപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സില്‍ നൂതന കോഴ്‌സുകള്‍. ബി.എ. മള്‍ട്ടിമീഡിയ, ബി.ബി.എ ഏവിയേഷന്‍, ബി.ബി.എ. ഡിജിറ്റല്‍ മാള്‍ക്കറ്റിങ്‌, ബി.ബി.എ. റീടെയില്‍ മാനേജ്‌മെന്റ്‌, ബി.സി.എ. കൗഡ്‌ കമ്പ്യൂട്ടിങ്‌, ബി.സി.എ. സൈബര്‍ സെക്യൂരിറ്റി, ബി.കോം ഏവിയേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ എന്നിവയാണ്‌ കോഴ്‌സുകള്‍.
ബി.കോം. കോഴ്‌സിനൊപ്പം സി.എ പഠനവുമുണ്ട്‌. പി.എസ്‌.സി പരീക്ഷകള്‍ക്കുവേണ്ടി പ്രത്യേക പരിശീലനം. വിദ്യാഭ്യാസ വായ്‌പ സൗകര്യം, വിദേശത്തുള്ള സ്‌ഥാപനങ്ങളുമായി തൊഴില്‍ പരിശീലനം എന്നിവയും കോളജ്‌ നല്‍കുന്നുണ്ട്‌.
പീപ്പിള്‍ എജ്യൂക്കേഷണല്‍ ആന്‍ഡ്‌ വെല്‍ഫെയര്‍ ട്രസ്‌റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളജില്‍ പ്ലസ്‌ ടു, വി.എച്ച്‌.എസ്‌.ഇ കോഴ്‌സുകളില്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക്‌ വാങ്ങി വരുന്ന കുട്ടികള്‍ പൂര്‍ണമായും 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച കുട്ടികള്‍ക്ക്‌ 50 ശതമാനം ഫീസ്‌ ഇളവ്‌ ലഭിക്കും. കൂടാതെ എസ്‌.സി/എസ്‌.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ തീര്‍ത്തും സൗജന്യ പഠനം ലഭിക്കുന്നു.
ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കും 50 ശതമാനം ഫീസ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്നു. ബി.പി.എല്‍/ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ഇപ്പോള്‍ ഒഴിവു വന്നിരിക്കുന്ന ഏതാനും സീറ്റുകളിലേക്ക്‌ കുട്ടികള്‍ക്ക്‌ നേരിട്ട്‌ കോളജില്‍ എത്തി അഡ്‌മിഷന്‍ എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 04868 236999, 9605833999, 9605822999.

Ads by Google
Saturday 04 Aug 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW