Friday, September 14, 2018 Last Updated 34 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.51 AM

ഇമ്രാന്‌ വെല്ലുവിളിയായി എതിര്‍ പാര്‍ട്ടികള്‍ കൈകോര്‍ത്തു

uploads/news/2018/08/238702/in2.jpg

ഇസ്ലമാബാദ്‌: പാകിസ്‌താനില്‍ എതിര്‍ കക്ഷികള്‍ കൈകോര്‍ക്കുന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതു തടയാന്‍ എതിര്‍ പാര്‍ട്ടികളായ പി.എം.എല്‍.എന്നും പി.പി.പിയുമാണു കൈകോര്‍ക്കുന്നത്‌. ഓള്‍റൗണ്ട്‌ മികവുമായി ക്രിക്കറ്റില്‍ നിറഞ്ഞുനിന്നരുന്ന ഇമ്രാന്‌ രാഷ്‌ട്രീയത്തിലെ ഈ കൈകോര്‍ക്കല്‍ തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. 116 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിനു 137 സീറ്റുകള്‍ ആവശ്യമാണ്‌. ചെറു കക്ഷികളിലാണ്‌ ഇമ്രാന്റെ പ്രതീക്ഷ. ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി നവാസ്‌ ഷെരീഫിന്റെ പാര്‍ട്ടിയാണ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ നവാസ്‌ (പി.എം.എല്‍.എന്‍. ) അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ്‌ പാകിസ്‌താന്‍ പീപിള്‍സ്‌ പാര്‍ട്ടി (പി.പി.പി.).

Ads by Google
Saturday 04 Aug 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW