Friday, September 14, 2018 Last Updated 31 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.51 AM

സിംബാബ്‌വേയില്‍ എമേഴ്‌സണ്‍ മംനാന്‍ഗാഗ്‌വയ്‌ക്കു ജയം

uploads/news/2018/08/238701/in1.jpg

ഹരാരെ: റോബര്‍ട്ട്‌ മുഗാബെ യുഗത്തിനുശേഷം സിംബാബ്‌വേയില്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജയം പ്രസിഡന്റ്‌ എമേഴ്‌സണ്‍ മംനാന്‍ഗാഗ്‌വയുടെ സാനു പി.എഫ്‌. പാര്‍ട്ടിക്ക്‌. മൂവ്‌മെന്റ്‌ ഫോര്‍ ഡമോക്രാറ്റിക്‌ ചേഞ്ച്‌ (എം.ഡി.സി.) പാര്‍ട്ടിയുടെ നെല്‍സണ്‍ ചാമിസയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി മംനാന്‍ഗാഗ്‌വ പ്രസിഡന്റ്‌പദവും ഉറപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു പിന്നാലെ വോട്ടെടുപ്പില്‍ ക്രമക്കേട്‌ ആരോപിച്ചു പ്രതിപക്ഷം പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തതോടെ രാജ്യമെമ്പാടും സുരക്ഷാവിന്യാസം ശക്‌തം. ഫലം അംഗീകരിക്കുന്നില്ലെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
50.8 ശതമാനം സമ്മതിദായകരുടെ പിന്തുണയോടെയാണ്‌ മംനാന്‍ഗാഗ്‌വ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. എതിരാളി ചാമിസയ്‌ക്ക്‌ 44.3 ശതമാനം വോട്ട്‌ ലഭിച്ചു. വിജയമുറപ്പിക്കാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട്‌ അനിവാര്യമായ സാഹചര്യത്തില്‍ മംനാന്‍ഗാഗ്‌വ തലനാരിഴയ്‌ക്കാണു കരകയറിയത്‌. ജനഹിതം വിനയാന്വിതനായി സ്വീകരിക്കുന്നെന്നും രാജ്യത്തിന്റെ പുതുയുഗപ്പിറവിയാണെന്നും മംനാന്‍ഗാഗ്‌വ ട്വീറ്റ്‌ ചെയ്‌തു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ തെരുവിലിറങ്ങിയ പ്രതിപക്ഷം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ബുധനാഴ്‌ച നടന്ന പ്രക്ഷോഭം നിയന്ത്രിക്കാന്‍ പോലീസ്‌ നടത്തിയ വെടിവയ്‌പ്പില്‍ ആറ്‌ എം.ഡി.സി. അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. ദീര്‍ഘനാളത്തെ പ്രക്ഷോഭത്തിനുശേഷം റോബര്‍ട്ട്‌ മുഗാബെയെ അധികാരത്തില്‍നിന്നു പുറത്താക്കി കഴിഞ്ഞ വര്‍ഷമാണ്‌ മുഗാബെ പാര്‍ട്ടിക്കാരനായ മംനാന്‍ഗാഗ്‌വ പ്രസിഡന്റ്‌പദത്തില്‍ അവരോധിതനായത്‌.

Ads by Google
Saturday 04 Aug 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW