Saturday, February 16, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.50 AM

അമേരിക്കന്‍ വാണിജ്യയുദ്ധം ഗുണകരമാകില്ലെന്നു ചൈന

ബെയ്‌ജിങ്‌: ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക്‌ 20,000 കോടി ഡോളര്‍ അധികനികുതി ചുമത്തുമെന്ന യു.എസിന്റെ ഭീഷണിക്കെതിരേ മുറവിളിയുമായി ചൈന. വാണിജ്യയുദ്ധം ഗുണകരമാവില്ലെന്നു ചൈനീസ്‌ വിദേശകാര്യമന്ത്രി വാങ്‌ യി.
അമേരിക്കയില്‍നിന്നുള്ളതടക്കം വിദേശ കമ്പനികളാണു ചൈനീസ്‌ ഉല്‍പ്പന്നങ്ങളുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നത്‌. തീരുവ ഉയര്‍ത്തിയാല്‍ അതിന്റെ ഭാരം അമേരിക്കയിലെ ഉപയോക്‌താക്കളുടെ മേലേ വന്നു പതിക്കൂ. അതിനാല്‍ രാജ്യാന്തര സമൂഹത്തിന്റെ മുറവിളിക്കു ചെവികൊടുക്കുകയാണ്‌ അമേരിക്ക ചെയ്യേണ്ടതെന്നും വാങ്‌ യി പറഞ്ഞു.അമേരിക്കയ്‌ക്കു ലോകത്തോട്‌ ഒരു പ്രതിബദ്ധയുമില്ല. ചൈനയുമായുള്ള വടംവലികൊണ്ട്‌ ആര്‍ക്കും ഗുണമുണ്ടാകില്ല. വാണിജ്യയുദ്ധത്തെ എതിര്‍ക്കുന്നവര്‍ക്കു നിരാശ സമ്മാനിക്കാന്‍ മാത്രമേ ആ നീക്കം പ്രയോജനപ്പെടൂവെന്നും ചൈനീസ്‌ വാണിജ്യമന്ത്രാലയം പ്രസ്‌താവനയിറക്കി.
10 ശതമാനം വര്‍ധിപ്പിക്കാനിരുന്ന നികുതി 25 ശതമാനംകണ്ടു വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ വ്യവസായ- വാണിജ്യ പ്രതിനിധികളോടു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്‌ചാത്തലത്തിലാണ്‌ ചൈനയുടെ പ്രതികരണം.

Ads by Google
Saturday 04 Aug 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW