Friday, September 14, 2018 Last Updated 37 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.50 AM

പാകിസ്‌താനില്‍ 12 സ്‌കൂളുകള്‍ കത്തിച്ചു

കറാച്ചി: പാകിസ്‌താനിലെ ഗില്‍ഗിത്‌-ബാള്‍ട്ടിസ്‌താന്‍ മേഖലയിലെ പെണ്‍കുട്ടികള്‍ പഠിക്കുന്ന 12 സ്‌കൂളുകള്‍ ഭീകരര്‍ കത്തിച്ചു. ഗില്‍ഗിറ്റില്‍നിന്നു 130 കിലോ മീറ്റര്‍ അകലെയുള്ള ചില്ലാസിലെ സ്‌കൂളുകളാണു ഭീകരര്‍ തകര്‍ത്തത്‌. വ്യാഴാഴ്‌ച രാത്രിയാണു ഭീകരര്‍ ദിയാമര്‍ ജില്ലയിലെ സ്‌കൂളുകള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്‌തത്‌. സംഭവത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്ക്‌ പടിഞ്ഞാറല്‍ പാകിസ്‌താനിലെ സ്‌കൂളുകള്‍ക്കു നേരെ മുമ്പും താലിബാന്‍ ആക്രമണമുണ്ടായിട്ടുണ്ട്‌.

Ads by Google
Saturday 04 Aug 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW