Sunday, August 12, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 08.29 PM

പ്ലീസ് ഞാൻ കള്ളനല്ല.. പണം അത്യാവശ്യമുള്ളതുകൊണ്ട് കൊണ്ടുപോകുന്നു, തരിച്ചുതരും; ഉദയന്നൂരിലെ വീടുകളുടെ ഭിത്തികളിൽ മോഷ്ടാവിന്റെ ഡയലോഗുകൾ; കള്ളനെ പിടികൂടാനാവാതെ പോലീസ്

uploads/news/2018/08/238591/robbery-rain.jpg

ഉദിനൂർ : ഉദിനൂരിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന മോഷണത്തിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. അടുത്തിടെ തൃക്കരിപ്പൂർ ടൗണിലെ വസ്ത്ര വ്യാപാരി കാരോളത്തിനടുത്ത് വൾവക്കാട്ടെ ലത്തീഫിന്‍റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച അര ലക്ഷം രൂപയും വീട് കുത്തിത്തുറന്ന് കവർച്ച ചെയ്തിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഉദിനൂർ പരത്തിച്ചാലിലെ ടി.സി. മുസമ്മലിന്‍റെയും ടി. അലീമയുടെ വീടുകളിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. മുസമ്മിലിന്‍റെ വീട്ടിൽ നിന്നും 17,000 രൂപയും അലീമയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളുമാണ് കവർന്നത്. ഈ കവർച്ചകളിലൊന്നും പോലീസിന് ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല.

ഉദിനൂർ ജുമാ മസ്ജിദ് പരിസരത്തെ സി.കെ. മുനീറയുടെ വീട്ടിൽ കള്ളൻ ഡയലോഗ് എഴുതി വച്ചതിനു ശേഷമാണ് സ്ഥലം വിട്ടത്. പണം തിരിച്ചു തരുമെന്നും അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നതെന്നും കള്ളനല്ല കൊണ്ടു പോകുന്നതെന്നും കവർച്ച നടന്ന വീടിന്റെ ചുവരിൽ പെൻസിൽ ഉപയോഗിച്ച് മലയാളത്തിൽ എഴുതിയത്. ഇവിടെ നിന്നും രണ്ട് കിടപ്പ് മുറികളുടെയും വാതിലുകളും അലമാരകളും കുത്തിത്തുറന്നാണ് സ്വർണാഭരണ ങ്ങളും പണവും കൊണ്ടുപോയത്.

Ads by Google
Friday 03 Aug 2018 08.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW