Friday, July 19, 2019 Last Updated 38 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 03.01 PM

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണത്തില്‍ കോടതി മേല്‍നോട്ടംആവശ്യപ്പെട്ട് ഹര്‍ജി; പരിഗണിക്കുന്നതില്‍ നിന്ന് ബെഞ്ച് പിന്‍മാറി; പോലീസ് ഡല്‍ഹിയിലെത്തി

ജസ്റ്റീസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് പിന്‍മാറിയത്. ഹര്‍ജി ഇനി മറ്റൊരു ബെഞ്ച് ആയിരിക്കും പരിഗണിക്കുക. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ്
bishop franco mulaykal

കൊച്ചി/ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ പോലീസിന്റെ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ബെഞ്ച് പിന്മാറി. ജസ്റ്റീസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് പിന്‍മാറിയത്. ഹര്‍ജി ഇനി മറ്റൊരു ബെഞ്ച് ആയിരിക്കും പരിഗണിക്കുക. അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.

ജൂണ്‍ 28ന് കന്യാസ്ത്രീ സമര്‍പ്പിച്ച പരാതിയില്‍ 746/2018 നമ്പര്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ കന്യാസ്ത്രി രഹസ്യമൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ അറസ്്്റ്റ് നടക്കാത്തത് നീതിയുടെ കടുത്ത നിഷേധമാണ്. അറസ്റ്റ് വൈകുന്തോറും ജീവന് ഭീഷണിയുള്ള കന്യാസ്ത്രീ വീട്ടുതടങ്കലില്‍ കഴിയുന്നതു പോലെയാണ്. എന്നാല്‍ അപരാധിയാകട്ടെ തന്റെ അധികാരത്തില്‍ തുടരുകയും പരാതിക്കാരിയേയും അവരെ പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്തുകയുമാണ്. ഇതില്‍ മൗലികാവകാശത്തിന്റെ കടുത്ത ലംഘനമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സാക്ഷികളെ സ്വാധീനിക്കുന്നത് തടയാനും നടപടി വേണമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയിലെത്തി. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ഡല്‍ഹിയിലുള്ള അവരുടെ ബന്ധുവില്‍ നിന്നും മറ്റ് സാക്ഷികളില്‍ നിന്നും മൊഴിയെടുക്കും. വത്തിക്കാന്‍ സ്ഥാനപതിയുടെ അനുമതി ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും മൊഴിയെടുക്കും. കന്യാസ്ത്രീ പരാതി നല്‍കി എന്നതിന്റെ അടിസ്ഥാനത്തിലാണ്. കന്യാസ്ത്രീ ആദ്യം പരാതിപ്പെട്ട ഉജെ്ജ്വയ്ന്‍ ബിഷപ്പില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW