Saturday, September 08, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 02.58 PM

ബെൻഡിഗോ മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും ഓൾ ഓസ്ട്രേലിയ വടംവലി മത്സരവും സെപ്‌റ്റംബർ 1 ന്‌

uploads/news/2018/08/238553/Aust030818a.jpg

ബെൻഡിഗോ : ബെൻഡിഗോ മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും അതിനോട് അനുബന്ധിച്ചുള്ള ഓൾ ഓസ്ട്രേലിയ വടംവലി മത്സരവും സെപ്‌റ്റംബർ 1 ആം തീയതി ഈഗിൾഹോക്ക് സെന്റ് ലിബേറിയസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അന്നേ ദിവസം രാവിലെ 9 30 നു വിവിധതരത്തിലുള്ള കലാകായിക മത്സരങ്ങളോട് കൂടി ആഘോഷപരിപാടികൾ ആരംഭിക്കും. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവാതിരയും ചെണ്ടമേളവും തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറും . മാവേലിയുടെ വരവേൽപിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും .

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മത്സരം ഉച്ചയ്ക്ക് കൃത്യം 2 മണിയ്ക്ക് ആരംഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ബെൻഡിഗോ മലയാളീ അസോസിയേഷൻ നൽകുന്ന 3001 ഡോളർ ക്യാഷ്‌ അവാർഡും സുനു സൈമൺ സ്പോൺസർ ചെയ്യുന്ന ഉറവക്കുഴിയിൽ സൈമൺ ആൻഡ് മേരി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ് .

ആഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടുവാൻ ബെൻഡിഗോ മേയറും മറ്റു MP മാരും മുഖ്യ അതിഥികൾ ആയിരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഷിലിന് റോയ് അറിയിച്ചു.

Ads by Google
Friday 03 Aug 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW